കൊല്ലം: വൈദ്യുതിമന്ത്രി എം.എം. മണി പിണറായി സർക്കാറിെൻറ മരണമണിയാണ് മുഴക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം സി.കെ. പത്മനാഭൻ. ബി.ജെ.പി കൊല്ലം സമ്പൂർണ ജില്ല സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാർ കൈയേറ്റം ഹൈറേഞ്ച് നിവാസികളുടെ സ്വൈരജീവിതത്തിന് തടസ്സംസൃഷ്ടിക്കുന്ന തരത്തിൽ ഭയാനകമായി. ൈകയേറ്റക്കാരും ക്രിമിനലുകളുമാണ് പിണറായി സർക്കാറിനെ നിയന്ത്രിക്കുന്നത്. അണികൾക്കുപോലും വിശ്വാസമില്ലാത്ത പാർട്ടിയായി സി.പി.എം മാറി. സെൻകുമാർ കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കാതെ കോടതിയലക്ഷ്യമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ബി. രാധാമണി, ആർ. രാജിപ്രസാദ്, ദക്ഷിണമേഖല പ്രസിഡൻറ് വെള്ളിയാംകുളം പരമേശ്വരൻ, നേതാക്കളായ അഡ്വ. പി. സുധീർ, പുഞ്ചക്കരി സുരേന്ദ്രൻ, കെ. ശിവദാസൻ, വയയ്ക്കൽ മധു, എം.എസ്. ശ്യാംകുമാർ, ആർ.എസ്. വിനോദ്, സുജിത് സുകുമാരൻ, ജി. ഗോപകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.