കൊല്ലം: അവാർഡും അംഗീകാരവും ഉന്നതതലങ്ങളിലുള്ളവർക്ക് മാത്രമെല്ലന്നും താഴെതട്ടിലുള്ള ജീവനക്കാരിലും അർഹരുണ്ടെന്നും തെളിയിക്കുന്നതായി ഗ്രാമവികസനവകുപ്പിൽ നടന്ന പുരസ്കാരസമർപ്പണം. മുഖത്തല ബ്ലോക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അവാർഡുകൾ വിതരണംചെയ്തു. വകുപ്പിലെ പി.ടി.എസ്, ൈഡ്രവർ, ഓഫിസ് അറ്റൻഡൻറ്, ടൈപ്പിസ്റ്റ് ഉൾപ്പെടെ ഇരുപതോളം പേരാണ് സേവനനിരതയിലെ അംഗീകാരപത്രം നേടിയെടുത്തത്. ഉന്നത ഉദ്യോഗസ്ഥരെയാണ് അവാർഡിനായി സാധാരണ പരിഗണിക്കാറുള്ളതെന്നും സർക്കാർ ജീവനത്തിൽ ഏറെ കഷ്ടപ്പെടുന്ന ലോവർ ക്ലാസ് ജീവനക്കാരെ തഴയാറുണ്ടെന്നുമുള്ള പരാതിയാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടത്. എല്ലാജോലിക്കും അന്തസ്സും പ്രാധാന്യവുമുണ്ടെന്നും എല്ലാവരുടെയും സേവനം സംയോജിക്കുമ്പോൾ മാത്രമാണ് വികസനം സാധ്യമാകുന്നതെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജീവ് അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.