ദ​മ്പ​തി​ക​ളു​ടെ മ​ര​ണം; ടൗ​ണി​ലെ മ​ത്സ്യ​ക്കച്ച​വ​ട​ത്തി​നെ​തി​െ​ര പാ​ർ​ട്ടി​ക​ൾ

കുന്നിക്കോട്: ദേശീയപാതയില്‍ ബൈക്കപകടത്തില്‍ ദമ്പതികൾ മരിക്കാനിടയായ സാഹചര്യം ടൗണിലെ മത്സ്യക്കടകളിലെ തിരക്കാണെന്ന് ആരോപിച്ച് രാഷ്ട്രീയ പാർട്ടികൾ െകാടിനാട്ടി. വൈകുന്നേരങ്ങളിൽ മത്സ്യം വാങ്ങാൻ എത്തുന്നവർ റോഡ് വശങ്ങളിൽ അശ്രദ്ധമായി വാഹനം പാർക്ക് ചെയ്യുന്നത് കാരണം പാതയിൽ ഗതാഗതക്കുരുക്ക് പതിവാണ്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവിടത്തെ അന്തിച്ചന്തക്കെതിരെ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുവന്നത്. അന്തിച്ചന്ത കുന്നിക്കോട് മാർക്കറ്റിനുള്ളിലേക്കോ മറ്റോ മാറ്റണമെന്നാണ് ആവശ്യം. എന്നാൽ, വർഷങ്ങളായി പ്രവർത്തനരഹിതമായിക്കിടക്കുന്ന മാർക്കറ്റിനുള്ളിലേക്ക് മത്സ്യവും മറ്റും വാങ്ങാൻ ആളുകൾ എത്താറില്ല. അന്തിച്ചന്തക്ക് ആവശ്യമായ സൗകര്യം ഒരുക്കിനൽകാൻ പഞ്ചായത്ത് തയാറായിട്ടുമില്ല. ജനങ്ങൾക്ക് ഉപയോഗപ്രദവും അമ്പതോളം പേർക്ക് ഉപജീവനമാർഗവുമായ ചന്തക്കെതിരെയുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്. ടൗണിൽ ഗതാഗതം നിയന്ത്രിക്കാനും അനധികൃത പാർക്കിങ് തടയാനും നടപടി വേണമെന്നും ആവശ്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.