ഡെ​ങ്കി​പ്പ​നി: പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​പ്പെ​ടു​ത്തി ആ​രോ​ഗ്യ​വ​കു​പ്പ്

കൊല്ലം: മഴ ശക്തമാകുന്നതിനുമുമ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനാൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പാലത്തറയിലും മൈനാഗപ്പള്ളിയിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങൾ, പനിനിരീക്ഷണം, ബോധവത്കരണം, ഫോഗിങ്, സ്‌പ്രേയിങ്, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ തുടങ്ങിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു. പാഴ്‌വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്, വീടും പരിസരവും വൃത്തിയായും വെള്ളം കെട്ടി നില്‍ക്കാതെയും സൂക്ഷിക്കണം, പനി വന്നാല്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.