കു​ടി​നീ​രി​നാ​യി ജ​നം നെ​േട്ടാട്ടം; റോഡിൽ പാ​ഴാ​കു​ന്നത്​ ആയിരക്കണക്കിന്​ ലിറ്റർ

വെളിയം: പൂയപ്പള്ളി ഹൈസ്കൂൾ ജങ്ഷനു സമീപം പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടർക്കഥയാകുന്നു. ജലക്ഷാമം രൂക്ഷമായ പൂയപ്പള്ളി മേഖലയിൽ അധികൃതരുടെ അനാസ്ഥ കാരണം പ്രതിദിനം നഷ്ടമാകുന്നത് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ്. പൂയപ്പള്ളി^പൊങ്ങോട് റോഡിൽ മുള്ളുകാട് കാഷ്യൂഫാക്ടറിക്ക് സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടുമാസത്തിലധികമായെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇതേ റോഡിൽ പൂയപ്പള്ളി പഞ്ചായത്ത് ഒാഫിസിന് മുന്നിൽ സ്വകാര്യ മൊബൈൽ കമ്പനികൾ കേബിൾ സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടെ പൈപ്പ് പൊട്ടി ഒരാഴ്ചയോളം ജലം പാഴായിരുന്നു. കശുവണ്ടി ഫാക്ടറിക്ക് സമീപം പൈപ്പ് പൊട്ടിയതോടെ മുള്ളുകാട് പൊങ്ങോട് ഭാഗത്തേക്കുള്ള കുടിവെള്ളവിതരണം പൂർണമായും നിലച്ചിരിക്കുകയാണ്. പൈപ്പ് പൊട്ടിയ വിവരം എല്ലാ ദിവസവും ജല അതോറിറ്റിയുടെ ഓഫിസിൽ വിളിച്ചറിയിക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകില്ലെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.