കൊല്ലം: സബ്സിഡി നിരക്കിൽ ആവശ്യാനുസരണം മണ്ണെണ്ണ ലഭിക്കാത്തതുമൂലം മത്സ്യമേഖലയിൽ പ്രതിസന്ധി. കൊല്ലം തീരത്തുനിന്ന് കടലിൽ പോകുന്ന നൂറോളം വള്ളങ്ങൾക്ക് ഏറെ നാളായി സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭിക്കുന്നില്ല. സിവിൽ സൈപ്ലസിൽനിന്നും മത്സ്യെഫഡിൽനിന്നും മണ്ണെണ്ണ ലഭിക്കുന്ന 900ഒാളം യാനങ്ങൾക്ക് ഒരു മാസം ആവശ്യമായതിെൻറ പകുതിയോളം മാത്രമാണ് കിട്ടുന്നത്. പ്രതിമാസം ശാരാശരി 500 ലിറ്റർ മണ്ണെണ്ണവേണ്ടിടത്ത് രണ്ടു സ്ഥലങ്ങളിൽനിന്നുമായി ലഭിക്കുന്നത് 230 ലിറ്റർ മാത്രമാണ്. പെർമിറ്റുകൾ നിശ്ചയിക്കാനായി 2015 മാർച്ചിൽ നടന്ന പരിശോധനയിൽ നൂറോളം വള്ളങ്ങൾ ഒഴിവാക്കപ്പെട്ടതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പഴയ എൻജിൻ മാറ്റി പുതിയത് ഘടിപ്പിെച്ചന്ന കാരണത്താലാണ് ഇവരെ ഒഴിവാക്കിയത്. പുതിയ എൻജിൻ ഘടിപ്പിച്ചവരെ പുതിയ അപേക്ഷകരായേ കണാനാവൂവെന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. നിലവിൽ പുതിയ പെർമിറ്റിനായി നാനൂറിലേറെ അേപക്ഷകരുമുണ്ട്്. കഴിഞ്ഞ മണ്ണെണ്ണ പെർമിറ്റ് പരിശോധന വേളയിൽ സൈപ്ലകോയുടെ പെർമിറ്റിനനുസരിച്ച് പ്രതിമാസം 130 ലിറ്റർ മണ്ണെണ്ണ ലഭിച്ചിരുന്നു. ഇത് പലപ്പോഴായി 90 ലിറ്ററാക്കി കുറച്ചു. തടഞ്ഞ മണ്ണെണ്ണ പെർമിറ്റുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മത്സ്യെത്താഴിലാളി സംഘടനകൾ ഫിഷറീസ് ഉേദ്യാഗസ്ഥർക്കും ജനപ്രതിനിധികൾക്കും പലതവണ പരാതി നൽകിയിരുന്നു. മണെണ്ണ പെർമിറ്റ് വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി െഫഡറേഷൻ പ്രതിനിധികൾ കഴിഞ്ഞദിവസം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പുമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഫെഡറേഷൻ നേതാക്കളായ ടി.പീറ്റർ, ഭാരവാഹികളായ എസ്. സ്റ്റീഫൻ, എസ്. വിത്സൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മണ്ണെണ്ണ െപർമിറ്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി എ. ആൻഡ്രൂസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.