പാ​ല​രു​വി​യു​ടെ ക​ന്നി​യോ​ട്ട​ത്തി​ൽ എം.​പി മാ​ര​ട​ക്കം ‘ഔ​ട്ട്’

പുനലൂർ: പുനലൂർ- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനിെൻറ കന്നിയോട്ടത്തിൽ ഫ്ലാഗ് ഓഫിനെത്തിയ എം.പിമാരടക്കം ഔട്ടായി. മുൻ കേന്ദ്രമന്ത്രി കൂടിയായ കൊടിക്കുന്നിൽ സുരേഷ് എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി തുടങ്ങിയവർക്കാണ് ഈ തിക്താനുഭവം. ആദ്യ ട്രിപ്പിൽ പുനലൂരിൽനിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യാനായി വന്ന ഇവരെ കയറ്റാതെ ട്രെയിൻ പുറപ്പെട്ടതോടെ എം.പിമാർ കാറിൽ ആവണീശ്വരം റെയിൽവേ സ്റ്റേഷനിലെത്തി അവിടെ പ്രവർത്തകർ തടഞ്ഞിട്ടിരുന്ന പാലരുവിയിൽ കയറി യാത്ര ചെയ്യുകയായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച ഫ്ലാഗ് ഓഫ് ചടങ്ങ് തീരുന്നതിന് മുമ്പ് ട്രെയിൻ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടു. യാത്രക്കാരടക്കം ബഹളം ഉണ്ടാക്കിയതോടെ ട്രെയിൻ നിർത്തി വീണ്ടും പുറകോട്ടെടുത്ത് പഴയ സ്ഥാനത്ത് എത്തിച്ചു. ഈ സമയം കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭുവി‍െൻറ വിഡിയോ കോൺഫറൻസും പുനലൂർ സ്റ്റേഷനിലെ പരിപാടിയും അവസാനിച്ചിരുന്നില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞ് ട്രെയിൻ വീണ്ടും മുന്നറിയിപ്പില്ലാതെ യാത്രയായി. ഈ സമയം സ്റ്റേജിൽ ദേശീയഗാനാലാപം നടക്കുകയായിരുന്നു. ദേശീയഗാനം തീർന്ന് സ്റ്റേജിലുണ്ടായിരുന്ന എം.പിമാരും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും ട്രെയിനിൽ കയറാൻ എത്തിയപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. അവസാനം എം.പിമാർ പ്രതിഷേധം അധികൃതരെ അറിയിച്ച ശേഷം സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകളിൽ കയറി ആവണീശ്വരം സ്റ്റേഷനിലെത്തി അവിടെ പ്രവർത്തകർ തടഞ്ഞിട്ടിരുന്ന ട്രെയിനിൽ കയറുകയായിരുന്നു. സ്ഥലം എം.എൽ.യും വനംമന്ത്രിയുമായ കെ. രാജുവിനെ പരിപാടിയുടെ വിവരം ചൊവ്വാഴ്ച രാത്രി പത്തോടെയാണ് റെയിൽവേ അധികൃതർ അറിയിച്ചതെന്ന പരാതി അദ്ദേഹം യോഗത്തിൽ ഉന്നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.