ജ​ന​വാ​സ​മേഖലയിൽ ആരംഭിക്കുന്നതിനെതിരെയാണ്​ പ്രതിഷേധം​: മ​ദ്യ​ശാ​ല തു​റ​ക്കു​ന്ന​തി​നെ​തി​രെ രാപ്പകൽ നാ​ട്ടു​കാരുടെ കാവൽ

പത്തനാപുരം: ബിവറേജസ് ഒൗട്ട്ലെറ്റുകൾ ജനവാസമേഖലയിലേക്കും മറ്റും മാറ്റാനുള്ള നീക്കത്തെ പ്രതിരോധിക്കാനായി ഉറക്കം ഉപേക്ഷിച്ച് നാട്ടുകാർ. പത്തനാപുരം നിയോജകമണ്ഡലത്തിൽ മൂന്ന് ഔട്ട്ലെറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ പുനലൂർ -കായംകുളം പാതയോരത്ത് സ്ഥിതി ചെയ്യുന്ന പത്തനാപുരം നെടുമ്പറമ്പ് ജങ്ഷനിലെയും കൊല്ലം- തിരുമംഗലം ദേശീയപാതയിൽ സ്ഥിതിചെയ്യുന്ന കുന്നിക്കോട് ജങ്ഷനിലെയും വിദേശമദ്യവിൽപനകേന്ദ്രങ്ങളാണ് നിർത്തലാക്കിയത്. ഇരു സ്ഥലങ്ങളിലും 500 മീറ്റർ ദൂരപരിധിയിൽ ജനനിബിഡമായ കേന്ദ്രങ്ങളാണ്. ഗ്രാമീണമേഖലകളിൽ സ്ഥലം നൽകാൻ സ്വകാര്യവ്യക്തികൾ തയാറാണെങ്കിലും ജനകീയപ്രതിഷേധം കാരണം തുടർപ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരിക്കുകയാണ്. രാത്രിയിൽ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുള്ളതിനാൽ നാട്ടുകാർ കാവലിരിക്കുകയാണ്. പത്തനാപുരം പഞ്ചായത്തിലെ ബിവറേജസ് ഔട്ട്ലെറ്റ് പിടവൂർ സത്യൻ മുക്കിലേക്കോ അരുവിത്തറയിലെക്കോ മാറ്റാനാണ് നീക്കം നടക്കുന്നത്. എന്നാൽ, രണ്ട് മേഖലയിലും ജനവാസമുണ്ട്. അരുവിത്തറ, തലവൂർ, പട്ടാഴി, കുന്നിക്കോട്, കൊട്ടാരക്കര, പത്തനാപുരം എന്നി ഭാഗങ്ങളിലേക്ക് പോകാനുള്ള യാത്രക്കാർ നിൽക്കുന്ന സ്ഥലമാണിത്. അഞ്ഞൂറിലധികം കുടുംബങ്ങൾ പാർക്കുന്ന ഗ്രാമീണമേഖലയാണ് ഔട്ട്ലെറ്റുകൾക്കായി തെരഞ്ഞെടുക്കുന്നത് മിക്കതും. ഇതിനുപുറമേ, പ്രദേശത്തെ ആരാധനാലയങ്ങളും വിദ്യാലയങ്ങളും പുതുതായി കണ്ടെത്തുന്ന സ്ഥലങ്ങൾക്ക് തടസ്സമാകുന്നുണ്ട്.പത്തനാപുരം പഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്ന ഔട്ട്ലെറ്റ് തലവൂർ പഞ്ചായത്തിലേക്കാണ് മാറ്റുന്നത്. ഇതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തലവൂർ പഞ്ചായത്ത് അനുമതി നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ നേതൃത്വത്തിൽ ഔട്ട്ലെറ്റുകൾക്കെതിരെ വിവിധ പ്രദേശങ്ങളിൽ പ്രകടനവും പ്രതിഷേധക്കൂട്ടായ്മകളും നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളാണ് പ്രകടനങ്ങളിൽ പങ്കാളികളാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.