കടലില്‍ അകപ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളെ 10 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി

ചവറ: മത്സ്യബന്ധനത്തിനിടെ ബോട്ടില്‍നിന്ന് കടലില്‍വീണ മൂന്ന് മത്സ്യത്തൊഴിലാളികളെ 10 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി കരക്കത്തെിച്ചു. നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ‘സെന്‍റ് റോക്കി-ഫൈവ്’ ബോട്ടിലെ തൊഴിലാളികളും പശ്ചിമബംഗാള്‍ സ്വദേശികളുമായ വിക്രം ദാസ്, രത്തന്‍ ദാസ്, വിജയ് ദാസ് എന്നിവരാണ് വര്‍ക്കലയില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ കടലില്‍ അകപ്പെട്ടത്. പത്ത് തൊഴിലാളികളുണ്ടായിരുന്ന ബോട്ടില്‍ മൂന്ന് പേരെ കാണാതായത് മറ്റ് തൊഴിലാളികള്‍ അറിയുന്നത് വൈകിയാണ്. ചൊവ്വാഴ്ച രാത്രി 8.30ന് കാണാതായ തൊഴിലാളികളെ ബുധനാഴ്ച രാവിലെ 6.45നാണ് സമീപത്തുകൂടെ പോകുകയായിരുന്ന നീണ്ടകര മത്സ്യബന്ധന തുറമുഖത്തുള്ള മരിയ എന്ന ബോട്ടിലെ തൊഴിലാളികള്‍ കണ്ടത്തെിയത്. ബോട്ടില്‍ വെള്ളം കൊണ്ടുവരുന്ന കന്നാസില്‍ പിടിച്ചുകിടക്കുകയായിരുന്ന മൂന്നുപേരെയും മരിയ ബോട്ടിലെ സ്രാങ്ക് ജോയി, തൊഴിലാളികളായ വര്‍ഗീസ്, റെയ്മണ്ട്, അനില്‍, ജസ്റ്റിന്‍, മഞ്ചുമോന്‍, സോളന്‍, ചരണ്‍സ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്സ്മെന്‍റും കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് രക്ഷപ്പെട്ടവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.