കൊല്ലം: അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അബ്ദുല്‍ അസീസിന്‍െറ വീടുകയറി ആക്രമിച്ച് ഭാര്യയെയും മക്കളെയും പരിക്കേല്‍പിച്ചവര്‍ക്കെതിരെ പൊലീസ് കര്‍ശനനടപടി സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍അസീസിന്‍െറ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.സി. ജോസഫ്, കെ.പി.സി.സി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് സൂരജ് രവി, നഗരസഭാ യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എ.കെ. ഹഫീസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൊല്ലം: മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അബ്ദുല്‍അസീസിന്‍െറ വീടിനുനേരെ ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായി ഡി.സി.സി പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരത്തിന്‍െറ പേരില്‍ വസതിക്കുനേരേ ആക്രമണം അഴിച്ചുവിട്ടത് കാടത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം: തൊഴില്‍പ്രശ്നങ്ങളുടെ പേരില്‍ വീടുകയറി ആക്രമണം നടത്തിയത് അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി. ആക്രമണത്തില്‍ പരിക്കേറ്റ കൊല്ലം അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അബ്ദുല്‍അസീസിന്‍െറ കുടുംബാംഗങ്ങളെ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്‍റ് പി.എച്ച്. മുഹമ്മദ്, സെക്രട്ടറി ഇ.കെ. സിറാജുദ്ദീന്‍, ജില്ലാസമിതി അംഗങ്ങളായ മുഹമ്മദ്ഷാ, വൈ. നാസര്‍, എ. ഇസ്മയില്‍ഗനി, എച്ച്. യൂസുഫ്കുഞ്ഞ്, മനാഫ് അയത്തില്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശിച്ചത്. കൊല്ലം: അക്രമത്തില്‍ എം.ഇ.എസ് താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രഫ. പി.ഒ.ജെ ലബ്ബയുടെ നേതൃത്വത്തില്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജെ. കമറുസമാന്‍, കണ്ണനല്ലൂര്‍ നിസാം, കെ. ഷാജഹാന്‍, താലൂക്ക് കമ്മിറ്റി നേതാക്കളായ എം. ഇബ്രാഹിംകുട്ടി, ജെ. മുഹമ്മദ് അസ്ലം, എ. ഷിഹാബ് എന്നിവര്‍ ആശുപത്രിയിലത്തെി അബ്ദുല്‍അസീസിന്‍െറ കുടുംബത്തെ സന്ദര്‍ശിച്ചു. ആക്രമണം ആസൂത്രിതവും ന്യൂനപക്ഷവിരുദ്ധവുമാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍സെക്രട്ടറി മൈലക്കാട് ഷാ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അബ്ദുല്‍ അസീസിനെയും കുടുംബത്തെയും പാര്‍ട്ടി ഭാരവാഹികളായ മൈലക്കാട് ഷാ, സുനില്‍ഷാ, ചമ്പല്‍ അഷ്റഫ്, മുഹമ്മദ് ഷെഫീക്ക് എന്നിവര്‍ സന്ദര്‍ശിച്ചു. മുസ്ലിം എജുക്കേഷനല്‍ കള്‍ചറല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ അസോസിയേഷന്‍ (മെക്ക) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ലത്തീഫ് മാമൂട് ഉദ്ഘാടനംചെയ്തു. വൈ. ഉമറുദ്ദീന്‍ അധ്യക്ഷതവഹിച്ചു. ജെ.എം. അസ്ലം, കെ.യു. മുഹമ്മദ് മുസ്തഫ, എ. കോയാകുട്ടി, അബ്ദുല്‍അസീസ് മേവറം, നാസര്‍ മേവറം, നൗഷാദ് തട്ടാമല എന്നിവര്‍ സംസാരിച്ചു. ചന്ദനത്തോപ്പ്: ടൗണ്‍ മുസ്ലിം ജുമാമസ്ജിദ് കമ്മിറ്റി പ്രതിഷേധിച്ചു. ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്‍റ് എം.എം.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നവാസ് വരവിള, ഇമാം കുറഞ്ചിലക്കാട് നവാസ് മന്നാനി, കെട്ടിടത്തില്‍ നൗഷാദ്, മഠത്തില്‍ അസനാര് കുഞ്ഞ്, ഡോ. മുഹമ്മദ് ഹനീഫ, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. കൊല്ലം: അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആര്‍.എസ്.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമികളെ അറസ്റ്റ് ചെയ്യാത്തത് അപലപനീയമാണെന്ന് ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ. തോമസ് പ്രസ്താവനയില്‍ പറഞ്ഞു. ഭാരതീയ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി മുഖത്തല റഹീം പ്രതിഷേധിച്ചു. വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഇടപെടണമെന്ന് കേരള സ്റ്റേറ്റ് എക്സ് സര്‍വിസ്മെന്‍ ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്സ് കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി പെരിനാട് മുരളി അധ്യക്ഷത വഹിച്ചു. വി.പി.ഉണ്ണികൃഷ്ണന്‍, ഗോപന്‍, ആര്‍. രാധാകൃഷ്ണന്‍നായര്‍, കബീര്‍, അസീസ് എന്നിവര്‍ സംസാരിച്ചു. കൊല്ലം: ഭരിക്കുന്ന സര്‍ക്കാറിന്‍െറ നയങ്ങള്‍ വികലമാക്കുന്ന നടപടികളില്‍നിന്ന് ഡി.വൈ.എഫ്.ഐ പിന്തിരിയണമെന്ന് കേരള പാരാമെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് ആന്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പ്രഫസര്‍ അബ്ദുല്‍ സലാം ചന്ദനത്തോപ്പ് ആവശ്യപ്പെട്ടു. അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അബ്ദുല്‍ അസീസിന്‍െറ വീടുകയറി ആക്രമണം നടത്തിയ ഡി.വൈ.എഫ്.ഐ നടപടി ശരിയായില്ളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്ലം: എം. അബ്ദുല്‍ അസീസിനെയും കുടുംബത്തെയും ആക്രമിച്ചരെ ഉടന്‍ പിടികൂടണമെന്ന് ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച കെ.എം.വൈ.എഫ് സംസ്ഥാന പ്രതിനിധിസംഘം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, ഭാരവാഹികളായ ജെ.എം. നാസറുദ്ദീന്‍ തേവലക്കര, ഉമയനല്ലൂര്‍ ഷാഹുല്‍ഹമീദ് മൗലവി എന്നിവരുടെ നേതൃത്വത്തിലെ പ്രതിനിധി സംഘമാണ് സന്ദര്‍ശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.