വെളിയം: പഞ്ചായത്തിലെ കുടവട്ടൂരിലെ അനധികൃത ക്വാറികളുടെ ഖനനം അവസാനിപ്പിക്കണമെന്ന് പരിസ്ഥിതി ഏകോപന സംരക്ഷണസമിതി ആവശ്യപ്പെട്ടു. കുടവട്ടൂര്‍, ഉളകോട്, മുള്ളന്‍പാറ, ചാവരുപാറ എന്നിവിടങ്ങളിലെ 160 ഓളം ക്വാറികളില്‍ 300 അടി താഴ്ചയിലാണ് ഖനനം നടക്കുന്നത്. കഴിഞ്ഞദിവസം റവന്യൂവകുപ്പ് നടത്തിയ റെയ്ഡിന് സമാനമായി ഈ മേഖലയിലും പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. ജിയോളജി വകുപ്പിന്‍െറ പെര്‍മിറ്റില്ലാതെ നടത്തുന്ന ഖനനത്തിനെതിരെ റവന്യൂഅധികൃതര്‍ നടത്തുന്ന റെയ്ഡ് പ്രഹസനമാണെന്ന ആരോപണവും ഉണ്ട്. ബുധനാഴ്ച നടന്ന റെയ്ഡില്‍ ഒരു ക്വാറിയില്‍ മാത്രമാണ് പരിശോധന നടന്നത്. സമീപത്തെ ക്വാറികളില്‍ അനധികൃത പാറഖനനം നടന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ അനധികൃത ക്വാറിയില്‍ രണ്ട് വര്‍ഷത്തിനിടെ പത്തോളം തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ടത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.