കുണ്ടറ: രണ്ടാം നവോത്ഥാനം സാക്ഷാത്കരിക്കാന്‍ ഗ്രന്ഥശാലകള്‍ അധ്വാനിക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പേരയം ദേശാഭിവര്‍ധിനി യുവജനസമാജം ഗ്രന്ഥശാലയുടെ ഇ-വിജ്ഞാനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഗ്രന്ഥശാല പ്രസിഡന്‍റ് എം. കുഞ്ഞുകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഡി. സിന്ധുരാജ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ബി. മുരളീകൃഷ്ണന്‍, പേരയം പഞ്ചായത്ത് പ്രസിഡന്‍റ് സ്റ്റാന്‍സി യേശുദാസന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണ്‍, ജനപ്രതിനിധികളായ രജിത സജീവ്, ഉഷാപ്രസാദ്, പി. രമേശ്കുമാര്‍, മേഴ്സി ജെയിംസ്, വി. അമൃത്കുമാര്‍, ആര്‍. അജിത്കുമാര്‍, കെ.കെ. പത്മകുമാര്‍, ആര്‍. ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.