ജില്ലാ സ്കൂള്‍ ഗെയിംസ്; അഞ്ചല്‍ ഉപജില്ല മുന്നില്‍

കൊല്ലം: ജില്ലാ സ്കൂള്‍ ഗെയിംസില്‍ 92 പോയന്‍േറാടെ അഞ്ചല്‍ ഉപജില്ല മുന്നേറുന്നു. 72 പോയന്‍റുമായി കരുനാഗപ്പള്ളി ഉപജില്ലയാണ് രണ്ടാമത്. 64 പോയന്‍റ് വീതം നേടി കൊല്ലവും പുനലൂരും മൂന്നാം സ്ഥാനത്തുണ്ട്. 37 പോയന്‍േറാടെ ശാസ്താംകോട്ടയാണ് നാലാമത്. അഞ്ചാം സ്ഥാനത്തുള്ള വെളിയത്തിനും ചവറക്കും 34 വീതമാണ് പോയന്‍റ്. കൊട്ടാക്കര- 24, ചാത്തന്നൂര്‍-20, കുളക്കട -20, കുണ്ടറ-19, ചടയമംഗലം- അഞ്ച് എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്‍റ്. സീനിയര്‍ വിഭാഗം വോളിബാള്‍, ഫുട്ബാള്‍ ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ചയും ജൂനിയര്‍ വിഭാഗം ക്രിക്കറ്റ് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും നടക്കും. മത്സരം, വിജയികള്‍ (ഒന്ന്, രണ്ട് ക്രമത്തില്‍) -ജൂനിയര്‍ ഗേള്‍സ് വിഭാഗം ബാസ്കറ്റ് ബാള്‍: അഞ്ചല്‍, കൊല്ലം. ഹാന്‍ഡ് ബാള്‍: കരുനാഗപ്പള്ളി, കൊല്ലം. ഖോ-ഖോ: അഞ്ചല്‍, ചവറ. കബഡി: ചാത്തന്നൂര്‍, കൊല്ലം. ഷട്ട്ല്‍ ബാഡ്മിന്‍റന്‍: പുനലൂര്‍, കരുനാഗപ്പള്ളി. ബാള്‍ ബാഡ്മിന്‍റന്‍: കുളക്കട, വെളിയം. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം ബാസ്കറ്റ്ബാള്‍: പുനലൂര്‍, ശാസ്താംകോട്ട. വോളിബാള്‍: പുനലൂര്‍, അഞ്ചല്‍. ഹാന്‍ഡ്ബാള്‍: കരുനാഗപ്പള്ളി, അഞ്ചല്‍. ഖോ-ഖോ: ചവറ, അഞ്ചല്‍. കബഡി: ചാത്തന്നൂര്‍, ചവറ. ഷട്ട്ല്‍ ബാഡ്മിന്‍റന്‍: പുനലൂര്‍, കൊല്ലം. ബാള്‍ബാഡ്മിന്‍റന്‍: കൊട്ടാരക്കര, കൊല്ലം. ടേബ്ള്‍ ടെന്നിസ്: വെളിയം, അഞ്ചല്‍. സീനിയര്‍ പെണ്‍കുട്ടികള്‍- ബാസ്കറ്റ്ബാള്‍: കൊല്ലം, അഞ്ചല്‍. വോളിബാള്‍: അഞ്ചല്‍, പുനലൂര്‍. ഖോ-ഖോ: അഞ്ചല്‍, ചവറ. കബഡി: കൊല്ലം, അഞ്ചല്‍. ഷട്ട്ല്‍ ബാഡ്മിന്‍റന്‍: കരുനാഗപ്പള്ളി, കൊല്ലം. സീനിയര്‍ ആണ്‍കുട്ടികള്‍-ബാസ്കറ്റ് ബാള്‍: ശാസ്താംകോട്ട, അഞ്ചല്‍. ഹാന്‍ഡ്ബാള്‍: ശാസ്താംകോട്ട, കരുനാഗപ്പള്ളി. ഖോ-ഖോ: അഞ്ചല്‍, ചവറ. കബഡി: ശാസ്താംകോട്ട, പുനലൂര്‍. ഷട്ട്ല്‍: കരുനാഗപ്പള്ളി, കൊല്ലം. ബാള്‍ ബാഡ്മിന്‍റന്‍: കുളക്കട, കൊട്ടാരക്കര. ക്രിക്കറ്റ്: കുണ്ടറ, പുനലൂര്‍. ചെസ് -(സബ് ജൂനിയര്‍- ആണ്‍): 1. എന്‍. അഭിനാഗ് (കരുനാഗപ്പള്ളി മഠത്തില്‍ ബി.ജെ.എച്ച്.എസ്.എസ്), 2. എസ്.എസ്. അനിരുദ്ധ് (ചെറിയവെളിനല്ലൂര്‍ കെ.പി.എം.എച്ച്.എസ്.എസ്), 3. എസ്. നിഖില്‍ (കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസ്). സബ് ജൂനിയര്‍ (പെണ്‍.): 1. എ. എസ്. സൗപര്‍ണിക (പുനലൂര്‍ ഗവ. എച്ച്.എസ്.എസ്), 2. സി.പി. ഗൗരി (കൊല്ലം ഇന്‍ഫന്‍റ് ജീസസ് എച്ച്.എസ്.എസ്), 3. ആര്‍. ഐശ്വര്യ (കൊല്ലം സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ്). ജൂനിയര്‍ (ആണ്‍.): 1. എസ്. എസ്. മാധവ് (കരുനാഗപ്പള്ളി ഗവ.എച്ച്.എസ്.എസ്), 2. കുര്യന്‍ കോശി (തൃപ്പലഴികം ലിറ്റ്ല്‍ ഫ്ളവര്‍ എച്ച്.എസ്), 3. അംജിത് (ശാസ്താംകോട്ട ജെ.എം.എച്ച്.എസ്). ജൂനിയര്‍ (പെണ്‍.): 1. അന്‍സു അലക്സ് (വാളകം എം.ജി എച്ച്.എസ്), 2. അനഘ സന്തോഷ് (അഞ്ചാലുംമൂട് ഗവ.എച്ച്.എസ്.എസ്), 3. അന്ന ഷോജി (തൃപ്പലഴികം ലിറ്റ്ല്‍ ഫ്ളവര്‍ എച്ച്.എസ്). സീനിയര്‍ (ആണ്‍.): 1. ബി. ഹുസൈന്‍ (കരുനാഗപ്പള്ളി ഗവ.എച്ച്.എസ്.എസ്), 2. എസ്. രാഹുല്‍ (പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസ്). സീനിയര്‍ (പെണ്‍.): 1. ആര്‍. എസ്. ഗോപിക (കൊട്ടാരക്കര വി.എച്ച്.എസ് ആന്‍ഡ് ബി.എച്ച്.എസ്), 2. എസ്. ഗോപികാറാണി (ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം എച്ച്.എസ്.എസ്), 3. ബി. അശ്വതി (വെട്ടിക്കവല ഗവ. മോഡല്‍ എച്ച്.എസ്.എസ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.