ഭാര്യയുടെ കൈകള്‍ തല്ലിയൊടിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

ആയൂര്‍: ഭാര്യയുടെ കൈകള്‍ ഭര്‍ത്താവ് തല്ലിയൊടിച്ച സംഭവത്തില്‍ റൂറല്‍ എസ്.പി അജിതാബീഗം അന്വേഷണത്തിന് ഉത്തരവിട്ടു. ചെറിയ വെളിനല്ലൂര്‍ ജോമോന്‍ വിലാസത്തില്‍ ലിസിയുടെ കൈകള്‍ ഭര്‍ത്താവ് രാധാകൃഷ്ണന്‍ തല്ലിയൊടിച്ചെന്നാണ് പരാതി. ചടയമംഗലം പൊലീസ് കേസെടുക്കാന്‍ വിമുഖത കാട്ടിയതിനത്തെുടര്‍ന്ന് മക്കളായ ജോമോന്‍െറയും ജോഷിയുടെയും പരാതിയത്തെുടര്‍ന്നായിരുന്നു നടപടി. സംഭവത്തില്‍ കടയ്ക്കല്‍ സി.ഐയുടെ നിര്‍ദേശപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റേഷന്‍കടയില്‍ പോയി മടങ്ങിയ ലിസിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി തടിക്കഷണം കൊണ്ട് ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലിസിയെ തുടര്‍ചികിത്സക്ക് കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. മുമ്പും ഇത്തരം ആക്രമണത്തിന് ലിസി വിധേയമായിരുന്നു. അന്നും ഒരു കൈ ഒടിഞ്ഞ് കമ്പിയിട്ടിരുന്നു. ഇതിനിടെയാണ് വീണ്ടും അക്രമത്തിനിരയായത്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ ലിസിയും മക്കളും ഭയത്തോടെയാണ് കഴിയുന്നതെന്ന് മക്കള്‍ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.