കുണ്ടറ: വീട്ടില്‍ അതിക്രമിച്ച് കടന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പിച്ചു. ചെറുമൂട് സുജവിലാസത്തില്‍ അജീഷാണ് (29) പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന ചെറുമൂട് വയലില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (22) ഗുരുതരപരിക്കോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണനെക്കൂടാതെ സംഘത്തിലുണ്ടായിരുന്ന വിഷ്ണു, ലല്ലു എന്ന അനൂപ്കൃഷ്ണന്‍, ഗിരീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നാളുകളായി പ്രദേശത്ത് ബി.ജെ.പി, ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുകയാണ്. പരിക്കേറ്റ അജീഷും സഹോദരന്‍ രജീഷും മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. മൂന്നുവര്‍ഷം മുമ്പ് ഇവര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. രജീഷ് ഇപ്പോള്‍ ഡി.വൈ.എഫ്.ഐ ചെറുമൂട് യൂനിറ്റ് സെക്രട്ടറിയാണ്. ബുധനാഴ്ച രാത്രി 11ഓടെ ബൈക്കുകളിലത്തെിയ ഒമ്പതംഗ സംഘം അജീഷിന്‍െറ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന മാരുതി ഓമ്നി വാനിന്‍െറ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ശബ്ദംകേട്ട് വാതില്‍ തുറന്ന് പുറത്തുവന്ന അജീഷിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിക്കുകയും കുത്തുകയും ചെയ്തു. ഇയാളുടെ ഇടത്തെ വാരിയെല്ലുകള്‍ തകരുകയും ആന്തരികാവയവങ്ങള്‍ക്ക് കേടുപാട് പറ്റുകയും ചെയ്തു. പിന്നാലെയത്തെിയ അജീഷിന്‍െറ ഗര്‍ഭിണിയായ ഭാര്യ സരിതയെയും സംഘം മര്‍ദിച്ചു. ഇതോടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബഹളം വെക്കുകയും അയല്‍ക്കാര്‍ എത്തുകയും ചെയ്തതോടെ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സംഘത്തിലുണ്ടായിരുന്ന ഉണ്ണികൃഷ്ണനെ പിടികൂടി തെങ്ങില്‍ കെട്ടിയിടുകയും കൈകാര്യം ചെയ്യുകയും ചെയ്തു. ഇയാള്‍ അക്രമത്തിനത്തെിയവരുടെ വിവരങ്ങളും അക്രമത്തിന് ഗൂഢാലോചന ചെയ്ത ആര്‍.എസ്.എസ് നേതാവിന്‍െറ പേരുള്‍പ്പെടെയുള്ള വിവരങ്ങളും പറഞ്ഞു. ഇതെല്ലാം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത് സി.പി.എമ്മുകാര്‍ പൊലീസിന് കൈമാറി. ഗുരുതരമായി പരിക്കേറ്റ അജീഷിനെ അക്രമിസംഘം തകര്‍ത്ത കാറില്‍ത്തന്നെ ബന്ധുക്കള്‍ ആശുപത്രിയിലത്തെിച്ചു. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തത്തെിയ കുണ്ടറ പൊലീസാണ് ഉണ്ണികൃഷ്ണനെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. അജീഷിന്‍െറയും ഉണ്ണികൃഷ്ണന്‍െറയും നില ഗുരുതരമാണ്. ഡിവൈ.എസ്.പി കൃഷ്ണകുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവസ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സി.ഐ സി.പി. രമേശ്കുമാര്‍, എസ്.ഐ എന്‍.സുനീഷ്, അഡീഷനല്‍ എസ്.ഐ അനില്‍, സി.പി.ഒമാരായ ഗിരിജകുമാര്‍, രാജേന്ദ്രന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പെരിനാട് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. രാവിലെ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാര്‍, ചിറ്റുമല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി.സന്തോഷ്, പെരിനാട് പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. അനില്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി. ബൈജു, വാര്‍ഡ് അംഗം സുരേഷ്കുമാര്‍, മാക്സണ്‍, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.