വെളിയം: വെളിയം പഞ്ചായത്തിലെ കുടവട്ടൂര്‍ ക്വാറിയില്‍ ആര്‍.ഡി.ഒയുടെ നിര്‍ദേശപ്രകാരം കൊട്ടാരക്കര തഹസില്‍ദാറുടെ നേതൃത്വത്തില്‍ 13 ടിപ്പര്‍ലോറിയും മൂന്ന് മണ്ണുമാന്തി യന്ത്രവും പിടികൂടി. വര്‍ഷങ്ങളായി സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃതഖനനം നടന്നുവന്ന ക്വാറിയായിരുന്നു ഇത്. വെളുപ്പിന് 5.30 നായിരുന്നു പൂയപ്പള്ളി പൊലീസിന്‍െറ സഹായത്തോടെ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 350 അടി താഴ്ചയിലായിരുന്നു ഇവിടെ ഖനനം നടന്നിരുന്നത്. ടിപ്പര്‍ലോറികള്‍ പൂയപ്പള്ളി സ്റ്റേഷനിലും മണ്ണുമാന്തി യന്ത്രം ക്വാറിയില്‍ തന്നെ സൂക്ഷിക്കാനും തീരുമാനിച്ചു. സമീപ ക്വാറികളില്‍ അനധികൃത പ്രവര്‍ത്തനങ്ങളാണ് നടന്നതെങ്കിലും പരിശോധനയത്തെുടര്‍ന്ന് വാഹനങ്ങള്‍ മാറ്റുകയായിരുന്നു. ഇവിടെ 160ഓളം ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.