കടയ്ക്കലില്‍ സി.പി.എം –കോണ്‍ഗ്രസ് സംഘര്‍ഷം

കടയ്ക്കല്‍: വൃദ്ധയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കലില്‍ സി.പി.എം -കോണ്‍ഗ്രസ് സംഘര്‍ഷം. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലത്തെിയ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. വൈദ്യപരിശോധന കഴിഞ്ഞ് ആശുപത്രി മുറിയില്‍നിന്ന് സി.പി.എമ്മിന്‍െറയും കോണ്‍ഗ്രസിന്‍െറയും വനിതാ നേതാക്കള്‍ക്കൊപ്പം വൃദ്ധ പുറത്തേക്ക് വന്നപ്പോഴായിരുന്നു സംഘര്‍ഷത്തിന്‍െറ തുടക്കം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയും കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.എസ്. ബിജുവും തമ്മിലുള്ള സംസാരം വാഗ്വാദത്തിലേക്കും തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മിലെ സംഘര്‍ഷത്തിലേക്കും മാറുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റിനെ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് പിടിച്ചുതള്ളിയെന്ന് സി.പി.എമ്മും എന്നാല്‍ മറിച്ചാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസും ആരോപിച്ചു. ഇതോടെ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഉന്തും തള്ളും ആക്രോശങ്ങളും കൈയാങ്കളിയുടെ വക്കോളമത്തെി. ഇതിനിടെ, സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ളെന്ന് പറഞ്ഞ് ബിന്ദു കൃഷ്ണയെ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സി.പി.എമ്മുകാര്‍ തടയുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റിനെ പിടിച്ചുതള്ളിയ മഹിളാ കോണ്‍ഗ്രസ് നേതാവ് മാപ്പുപറയണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആശുപത്രിക്കുള്ളില്‍ മുദ്രാവാക്യമുയര്‍ത്തി. പുനലൂര്‍ എ.എസ്.പി കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് പ്രശ്നം ഒത്തുതീര്‍ത്തത്. പിന്നീട് കോണ്‍ഗ്രസ് ഭവനില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. കൊടിക്കുന്നില്‍ സുരേഷ്, മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറി ബിന്ദു കൃഷ്ണ, കെ.പി.സി.സി സെക്രട്ടറി എം.എം. നസീര്‍, എ. ഹിദുര്‍ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരും ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. മുല്ലക്കര രത്നാകരന്‍ എം.എല്‍.എ, എസ്. വിക്രമന്‍, എം. നസീര്‍, എസ്. ബുഹാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.