കരുനാഗപ്പള്ളി: ഐ.എന്‍.ടി.യു.സി നേതാവ് എം.ആര്‍. നാദിര്‍ഷക്ക് നാടിന്‍െറ അന്ത്യാഞ്ജലി. വെള്ളിയാഴ്ച രാത്രി ദേശീയപാതയില്‍ പുത്തന്‍തെരുവിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച നാദിര്‍ഷയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വവ്വാക്കാവ് ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നാദിര്‍ഷയോടുള്ള ആദരസൂചകമായി ശനിയാഴ്ച ഉച്ചവരെ കരുനാഗപ്പള്ളിയില്‍ ഹര്‍ത്താലാചരിച്ചു. ശനിയാഴ്ച രാവിലെ 10ഓടെ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ വിലാപയാത്രയായി കരുനാഗപ്പള്ളി കോണ്‍ഗ്രസ് ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഡി.സി.സി പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, എം. ലിജു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്-ഐ.എന്‍.ടി.യു.സി നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് വവ്വാക്കാവ് സഹകരണ ബാങ്ക് അങ്കണത്തില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം നാദിര്‍ഷയുടെ കടത്തൂരിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, എന്‍. അഴകേശന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് ചിറ്റൂമൂല നാസര്‍, ഹൗസ്ഫെഡ് ചെയര്‍മാന്‍ അഡ്വ. എം. ഇബ്രാഹിംകുട്ടി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷ്, കരുനാഗപ്പള്ളി നഗരസഭാ ചെയര്‍പേഴ്സണ്‍ എം. ശോഭന, മുന്‍ നഗരസഭാ ചെയര്‍മാന്‍ എം. അന്‍സര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, തമ്പി കണ്ണാട്ട്, ലീലാമ്മ രവി, ജോസ് കപ്പിത്താന്‍സ്, എം.എം. രാജ, തോമസ് മാസ്റ്റര്‍, കൈതവനത്തറ ശങ്കരന്‍കുട്ടി, തൊടിയൂര്‍ രാമചന്ദ്രന്‍, മുനമ്പത്ത് വഹാബ്, സുധാകരന്‍ പ്ളാക്കാട്, വി. മുരളീധരന്‍ തുടങ്ങിയവര്‍ നാദിര്‍ഷയുടെ കടത്തൂരിലെ വീട്ടിലത്തെി ആദരാജ്ഞലി അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.