കുണ്ടറ: കലാ-സാംസ്കാരിക സമിതികളും ഗ്രന്ഥശാലകളും ഓണാഘോഷത്തിരക്കില്‍. കുണ്ടറ കച്ചേരിമുക്ക് വി.വി. ജോസഫ് ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്‍െറയും സഹൃദയ നഗര്‍ റെസിഡന്‍റ്സ് അസോസിയേഷന്‍െറയും ആഭിമുഖ്യത്തില്‍ ഓണാഘോഷവും വി.വി. ജോസഫ് അനുസ്മരണവും നടന്നു. കലാകായിക മത്സരങ്ങളും അനുസ്മരണ സമ്മേളനവും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ജോബ് ആന്‍ഡ്രൂസ്, വി. ശിവപ്രസാദ്, സിമ്മി, വിനോദ് കുമാര്‍, കെ.ബി. മുരളീകൃഷ്ണന്‍, സി. സന്തോഷ്, ശ്രീദേവി എന്നിവര്‍ സംസാരിച്ചു. പേരയം ഗ്രാമപഞ്ചായത്ത് ഒമ്പതാംവാര്‍ഡ് അയല്‍ക്കൂട്ടം കുടുബശ്രീ സാംസ്കാരിക കൂട്ടായ്മയുടെയും റെസിഡന്‍റ്സ് അസോസിയേഷന്‍െറയും ആഭിമുഖ്യത്തില്‍ ഉത്രാടോത്സവം നടന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. പി. രമേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, ചിറ്റുമല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി. സന്തോഷ്, എസ്.എല്‍. സജികുമാര്‍, പേരയം പഞ്ചായത്ത് പ്രസിഡന്‍റ് സ്റ്റാന്‍സി യേശുദാസന്‍, ഷാജി വട്ടത്തറ, വിക്ടര്‍ ജോണ്‍, കെ.ടി. പിള്ള, മേഴ്സി ജെയിംസ്, ബി. അശോകന്‍ എന്നിവര്‍ സംസാരിച്ചു. കിഴക്കേ കല്ലട മുട്ടം കലാകൈരളി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍ മാവേലി പര്യടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.