കൊയ്ത്തുപാട്ടു പാടി കുട്ടികള്‍ കതിര് കൊയ്തു: കരനെല്‍ കൃഷിയില്‍ നൂറുമേനി

ചവറ: കൊയ്ത്തുപാട്ടിന്‍െറ ഈരടികള്‍ പാടി കുട്ടികള്‍ കതിര്‍ കൊയ്യാന്‍ ഇറങ്ങിയപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കരനെല്‍കൃഷിയില്‍ നൂറുമേനി. ആദ്യ കൃഷി വിജയം നേടിയതിന്‍െറ സന്തോഷത്തിലാണ് വിളവെടുപ്പ് നടത്തിയത്. ചവറ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷനല്‍ സര്‍വിസ് സ്കീം വിദ്യാര്‍ഥികളാണ് കരനെല്‍ കൃഷി നടത്തിയത്. പന്മന മുല്ലക്കേരി രാജന്‍ബാബുവിന്‍െറ 20 സെന്‍റ് പുരയിടത്തിലാണ് പഠനത്തിന്‍െറ ഇടവേളകളില്‍ ഉമ ഇനത്തിലുള്ള വിത്ത് പാകി കൃഷി നടത്തിയത്. ഗ്രാമപഞ്ചായത്തംഗം നസീം, അഹമ്മദ് മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്നാണ് വിളവെടുപ്പ് ഉദ്ഘാടനം നടത്തിയത്. പ്രോഗ്രാം ഓഫിസര്‍ നൗഷാദ്, മഹേഷ് ചന്ദ്രന്‍, പന്മനമനയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുനു എന്നിവര്‍ സംസാരിച്ചു. അതുല്യ, അശ്വിന്‍ ബാബു, അതുല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.