കായലുകളും ജലാശയങ്ങളും മാലിന്യ നിക്ഷേപകേന്ദ്രങ്ങളാക്കരുത് –മന്ത്രി

കൊല്ലം: കായലുകളും ജലാശയങ്ങളും മാലിന്യ നിക്ഷേപകേന്ദ്രങ്ങളാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇതിനായി ജില്ലാ ഭരണകൂടവും ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളും ക്രിയാത്മക നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ നിര്‍ദേശിച്ചു. ഓച്ചിറ ബ്ളോക്കിനെ ജില്ലയിലെ ആദ്യത്തെ ‘ഓപണ്‍ ഡെഫക്കേഷന്‍ ഫ്രീ’ ബ്ളോക് പഞ്ചായത്തായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യം എവിടെയും തള്ളാമെന്ന സ്ഥിതി മാറണം. ശുചിത്വപൂര്‍ണമായ പരിസരം കൈവരിക്കുന്നതിന് ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനും വാര്‍ഡ് അടിസ്ഥാനത്തില്‍ മാലിന്യസംസ്കരണത്തിന് പ്രത്യേക പദ്ധതിയുണ്ടാക്കണം. ആരോഗ്യകരമായ ജീവിതത്തിന് ഉതകുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയെങ്കില്‍ മാത്രമേ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ടി. മിത്ര പ്രസിഡന്‍റുമാര്‍ക്കും വി.ഇ.ഒമാര്‍ക്കും മെമന്‍േറാ നല്‍കി ആദരിച്ചു. ഓച്ചിറ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷെര്‍ലി ശ്രീകുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സി. രാധാമണി, അനില്‍ കല്ളേലിഭാഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്. ശ്രീലത, പി. സലീന, ശ്രീലേഖ കൃഷ്ണകുമാര്‍, അയ്യാണിക്കല്‍ മജീദ്, എസ്.എം. ഇക്ബാല്‍, കടവിക്കാട്ട് മോഹനന്‍, ബ്ളോക് വൈസ് പ്രസിഡന്‍റ് ആര്‍.കെ. ദീപ, ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍, എ. മജീദ്, ഡി. സുധര്‍മ, ശ്രീദേവി മോഹന്‍, ബിജു പാഞ്ചജന്യം, പി. ജയശ്രീ, ബെന്‍സി രഘുനാഥ്, റിച്ചു രാഘവന്‍, ടി.കെ. ശ്രീദേവി, വി. സാഗര്‍, ആര്‍. അജയകുമാര്‍, കെ. ജയസിംഹന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.