പുനലൂര്‍: അനുയോജ്യമായ സ്ഥലം നല്‍കിയാല്‍ ഗുസ്തി മത്സരത്തിന് കോര്‍ട്ട് നിര്‍മിക്കാന്‍ പണം അനുവദിക്കുമെന്ന് വനംമന്ത്രി കെ. രാജു പറഞ്ഞു. തെന്മലയില്‍ നടക്കുന്ന സംസ്ഥാന ഗുസ്തി മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തെന്മലയിലോ പുനലൂര്‍ നിയോജകമണ്ഡലത്തില്‍ എവിടെയെങ്കിലുമോ സ്ഥലം നല്‍കിയാല്‍ മതി. പഞ്ചായത്തും വനംവകുപ്പും കൂടിയാലോചിച്ചാല്‍ തെന്മലയില്‍ സ്ഥലം കണ്ടത്തൊനാകും. ഗുസ്തി മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഒളിമ്പിക്സിലടക്കം ലോകമത്സരങ്ങളില്‍ ഇന്ത്യക്ക് മെഡലുകള്‍ നേടാനാകുമെന്നും മന്ത്രി പറഞ്ഞു. പ്രദര്‍ശനമത്സരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. ലൈലജ അധ്യക്ഷത വഹിച്ചു. ജില്ലാ ഗുസ്തി അസോസിയേഷന്‍െറയും പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തിലാണ് മൂന്നുദിവസത്തെ മത്സരം. പുരുഷന്മാരുടെയും വനിതകളുടെയും സംസ്ഥാന സീനിയര്‍ ഫ്രീ സ്റ്റൈല്‍, ഗ്രീക്കോറോമന്‍ മത്സരങ്ങള്‍ തെന്മല ഡാം ഗ്രൗണ്ടിലാണ് നടക്കുന്നത്. സമാപനസമ്മേളനം മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.