പുനലൂര്‍: ഓണം-ബക്രീദ് ആഘോഷങ്ങള്‍ കണക്കിലെടുത്ത് തമിഴ്നാട്ടില്‍ നിന്ന് ആര്യങ്കാവ് ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് കൊണ്ടുവരുന്ന പാലിന്‍െറയും പാലുല്‍പന്നങ്ങളുടെയും ഗുണമേന്മ ഉറപ്പാക്കാന്‍ തെന്മലയില്‍ പരിശോധനകേന്ദ്രം തുടങ്ങി. ജില്ലാ ക്ഷീര വികസന വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ തെന്മല ജങ്ഷനിലാണ് ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പരിശോധനകേന്ദ്രം ബുധനാഴ്ച തുടങ്ങിയത്. തമിഴ്നാട്ടിലെ ഡെയറികളില്‍ നിന്ന് മില്‍മക്ക് ഉള്‍പ്പെടെ കൊണ്ടുവരുന്ന എല്ലാത്തരം പാലുകളും തൈരും പരിശോധിക്കും. 20 മിനിറ്റുവരെ നീളുന്ന പരിശോധനക്ക് ശേഷം ഗുണമേന്മയും ഭക്ഷ്യ യോഗ്യവുമെന്ന് കണ്ടത്തെുന്ന പാലും തൈരും മാത്രമേ കടത്തിവിടൂ. നിശ്ചിത ഗുണമേന്മയില്ലാത്ത പാലാണെന്ന് കണ്ടത്തെിയാല്‍ നടപടികളെടുക്കും. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയും അഞ്ചുമുതല്‍ പിറ്റേന്ന് രാവിലെ ഏഴുവരെയും നീളുന്ന രണ്ട് ഷിഫ്റ്റായാണ് പരിശോധന നടത്തുന്നത്. ഒരു ക്ഷീര വികസന ഓഫിസറുടെ നേതൃത്വത്തില്‍ രണ്ട് ഡെയറി ഫാം ഇന്‍സ്പെക്ടര്‍മാരും ക്വാളിറ്റി കണ്‍ട്രോള്‍ യൂനിറ്റിലെ ലാബ്ടെക്നീഷ്യനോ അസിസ്റ്റന്‍േറാ ഉള്‍പ്പെടെ സംഘത്തില്‍ നാലുപേരുണ്ടാകും. ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ നിഷ, ക്ഷീര വികസന എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സുബ്രഹ്മണ്യപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന സംഘം പ്രവര്‍ത്തിക്കുന്നത്. ആദ്യപരിശോധന ഇന്നലെ ഉച്ചക്ക് പൂര്‍ത്തിയായി പാല്‍ കടത്തിവിട്ടു. 13 വരെ പരിശോധനസംഘം തെന്മലയില്‍ ഉണ്ടാകും. തമിഴ്നാട്ടില്‍ നിന്ന് സാധാരണ ദിവസങ്ങളില്‍ ഒന്നര ലക്ഷം ലിറ്റര്‍ പാല്‍ ആര്യങ്കാവ് വഴി കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ഇതില്‍ കൂടുതലും മില്‍മക്കുള്ളതാണ്. ടാങ്കര്‍, കാനുകള്‍, പ്ളാസ്റ്റിക് കവറില്‍ നിറച്ചത് എന്നിങ്ങനെയാണ് പാല്‍ കൊണ്ടുവരുന്നത്. ഓണസീസണില്‍ പ്രതിദിനം രണ്ടുമുതല്‍ രണ്ടര ലക്ഷം ലിറ്റര്‍ വരെ പാലും പാലുല്‍പന്നങ്ങളും കൊണ്ടുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.