ഓയൂര്‍: ചുങ്കത്തറയില്‍ വിരണ്ടോടിയ പോത്ത് പ്രദേശത്ത് മൂന്ന് മണിക്കൂറോളം പരിഭ്രാന്തി പരത്തി. പോത്തിന്‍െറ ആക്രമണം ഭയന്നോടിയ അഞ്ചു വയസ്സുകാരിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. മൂന്നുമണിക്കൂറത്തെ ശ്രമഫലമായി ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പോത്തിനെ തളച്ചത്. ചുങ്കത്തറ സ്വദേശി ഷാനവാസിന്‍െറ മകള്‍ അനാന്‍ (അഞ്ച്) അടക്കം മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. ചുങ്കത്തറ സാലി മന്ദിരത്തില്‍ സുധീറിന്‍െറ പോത്താണ് വിരണ്ടോടിയത്. ചൊവ്വാഴ്ച രാവിലെ 6.45ന് വിരണ്ടോടിയ പോത്തിനെ പത്തോടെ കൊക്കാട് ഏലായില്‍നിന്നാണ് പിടികൂടിയത്. ചുങ്കത്തറ സി.എച്ച്.സിയുടെ സമീപത്തെ ഗ്രൗണ്ടില്‍ കെട്ടിയിരുന്ന പോത്തിനെ വാങ്ങാനത്തെിയ ആള്‍ കിടന്ന പോത്തിനെ തട്ടി എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍പൊട്ടിച്ച് ഇയാള്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കാല്‍വഴുതി വീണു. പിന്നാലെ എത്തിയ കൂറ്റന്‍ പോത്തും ഇയാള്‍ക്ക് സമീപത്തായി മറിഞ്ഞുവീണു. ഈ തക്കത്തില്‍ കച്ചവടക്കാരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവിടെനിന്ന് മുന്നോട്ടോടിയ പോത്ത് ചുങ്കത്തറ മദ്റസ വിട്ട് വന്ന കുട്ടികള്‍ക്കുനേരെ പാഞ്ഞടുത്തു. ചിതറിയോടുന്നതിനിടെയാണ് അനാന് പരിക്കേറ്റത്. ഇവിടെനിന്ന് മുന്നോട്ടോടിയ പോത്ത് കൊക്കാട് ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് ഓടി. വിവരമറിയിച്ചതിനത്തെുടര്‍ന്ന് പൂയപ്പള്ളി പൊലീസും ഫയര്‍ഫോഴ്സിന്‍െറ ഒരു യൂനിറ്റും സ്ഥലത്തത്തെി. സമീപപ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകളും സ്ഥലത്ത് തടിച്ചുകൂടി. അരമണിക്കൂറിനുശേഷം കൊക്കാട് ഭാഗത്ത് പോത്തുള്ളതായി വിവരം ലഭിച്ചതിനത്തെുടര്‍ന്ന് ആളുകള്‍ അവിടെയത്തെി. ആള്‍ക്കൂട്ടം കണ്ട് ഭയന്നോടിയ പോത്ത് രണ്ടുമണിക്കൂറോളം പരിഭ്രാന്തിയിലാക്കി. ഏലായുടെ വരമ്പില്‍ക്കൂടി ഓടിയ പോത്തിന് മുന്നില്‍പെട്ട ആളെ പോത്ത് ഓടിക്കുന്നതിനിടെ ഇയാള്‍ തോട്ടില്‍ വീണു. പിന്നാലെ പോത്തും തോട്ടില്‍ വീണു. ഓടിയത്തെിയവര്‍ പോത്തിനെ ബന്ധിക്കുകയായിരുന്നു. വീഴ്ചയില്‍ പരിക്കേറ്റ അനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.