ഓഡിറ്റോറിയത്തിലെ മാലിന്യവുമായത്തെിയ വാഹനം നാട്ടുകാര്‍ തടഞ്ഞു

കുണ്ടറ: വിവാഹശേഷമുള്ള മാലിന്യവുമായത്തെിയ പെട്ടി ഓട്ടോ നാട്ടുകാര്‍ തടഞ്ഞു. പേരയം കുമ്പളം റോഡില്‍ മുളവനയിലെ ഓഡിറ്റോറിയം ഉടമയുടെ പറമ്പില്‍ തള്ളാന്‍ കൊണ്ടുവന്ന മാലിന്യമാണ് തടഞ്ഞത്. പേരയം പഞ്ചായത്ത് മുന്‍ അംഗം അമൃതകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ് പടപ്പക്കര എന്നിവര്‍ വിവരമറിഞ്ഞ് സ്ഥലത്തത്തെി. കുണ്ടറ പൊലീസത്തെി വാഹനം കസ്റ്റഡിയിലെടുത്തു. രണ്ട് വര്‍ഷമായി ഇവിടെ പ്ളാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ കത്തിക്കുന്നുണ്ടെന്നും ഗുരുതര ആരോഗ്യപ്രശ്നമാണ് പരിസരത്ത് ഉണ്ടാക്കുന്നതെന്നും വാഹനം തടഞ്ഞവര്‍ പറഞ്ഞു. പ്ളാസ്റ്റിക് മാലിന്യം ഓഡിറ്റോറിയത്തില്‍ വേര്‍തിരിച്ച് ആക്രിക്കാര്‍ക്കും ഭക്ഷണമാലിന്യം പന്നിവളര്‍ത്തലുകാര്‍ക്ക് നല്‍കുകയാണെന്നും ഓഡിറ്റോറിയം ഉടമ പറഞ്ഞു. കുലയുടെ കാളാമണ്ടവും മറ്റും മാത്രമാണ് വിശാലമായ പറമ്പിന്‍െറ ഒരുഭാഗത്ത് കുഴിച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.