കൊല്ലം: കടപ്പാക്കടയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായി കത്തിനശിച്ചു. പുക ഉയരുന്നത് കണ്ട് കാര്‍ നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാവിലെ 11.50 ഓടെയാണ് സംഭവം. കൊട്ടിയത്തെ ജ്വല്ലറി ഉടമ തഴുത്തല ശ്യാമാലയത്തില്‍ സത്യദേവന്‍േറതാണ് കാര്‍. സത്യദേവന്‍, ഭാര്യ സുശീല, സഹോദരന്‍ സത്യശീലന്‍ എന്നിവര്‍ കൊല്ലം കോടതിയില്‍ പോയി തിരികെ വരുകയായിരുന്നു. കടപ്പാക്കട ജങ്ഷന്‍ കഴിഞ്ഞപ്പോള്‍ എയര്‍കണ്ടീഷന്‍ വെന്‍റിലേറ്ററില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടു. റോഡരികിലേക്ക് കാര്‍ ഒതുക്കി നിര്‍ത്തിയ ശേഷം ബോണറ്റ് തുറന്നപ്പോള്‍ ശക്തമായ പുക ഉയരുന്നതാണ് കണ്ടത്. കാറിലുണ്ടായിരുന്നവരെ പുറത്തിറക്കിയ ശേഷം രേഖകള്‍ എടുക്കുന്നതിനിടെ തീ ആളിപ്പടര്‍ന്നു. കടപ്പാക്കടയില്‍നിന്ന് അഗ്നിശമന സേനയത്തെി തീ കെടുത്തി. ഡീസല്‍ ടാങ്കിലേക്ക് പടരുന്നതിനു മുമ്പ് തീ നിയന്ത്രണ വിധേയമാക്കി. സീറ്റുകള്‍ ഉള്‍പ്പടെ കാറിനുള്ളിലെ എല്ലാം പൂര്‍ണമായി കത്തിനശിച്ചു. എ.സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കടപ്പാക്കട സ്റ്റേഷന്‍ ഓഫിസര്‍ ഹരികുമാറിന്‍െറ നേതൃത്വത്തിലെ സംഘമാണ് തീകെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.