കൊല്ലം: ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിലുപരി സരസ്സ്മേള ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. രാജ്യത്തെ ഏറ്റവും വലിയ പ്രദര്‍ശന വിപണനമേളയായ സരസ്സിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം ആശ്രാമം മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ജനങ്ങള്‍ക്ക് ഒത്തുചേരാനും പരസ്പരം മനസ്സിലാക്കാനുമുള്ള വേദി കൂടിയാണിത്. ഇന്ത്യയുടെ വൈവിധ്യത്തിന്‍െറ ഉത്തമ ദൃഷ്ടാന്തമാണ് ഈ പരിപാടി. വിവിധ സംസ്ഥാനങ്ങളിലെ ഉല്‍പന്നങ്ങള്‍ക്കൊപ്പം കലയെയും സംസ്കാരത്തെയും മനസ്സിലാക്കാന്‍ മേള ഉപകരിക്കും. ഇത് സംഘടിപ്പിക്കുന്നതിനുള്ള ചുമതല കുടുംബശ്രീക്കുള്ള അംഗീകാരം കൂടിയാണെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി ഇന്ത്യാ ഫുഡ്കോര്‍ട്ടും കൊടിക്കുന്നില്‍ സുരേഷ് എം.പി കേരള ഫുഡ്കോര്‍ട്ടും ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ പി. ഐഷാപോറ്റി, കോവൂര്‍ കുഞ്ഞുമോന്‍, എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ, വൈസ് പ്രസിഡന്‍റ് എം. ശിവശങ്കരപിള്ള, കുടുംബശ്രീ ജില്ലാമിഷന്‍ കോഓഡിനേറ്റര്‍ എ. മുഹമ്മദ് അന്‍സര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.