കൊല്ലം സിറ്റി പൊലീസിന്‍െറ കൈപുസ്തകം ശ്രദ്ധേയമാകുന്നു

കാവനാട്: കൊല്ലം സിറ്റി പൊലീസ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി പ്രസിദ്ധീകരിച്ച ജാഗ്രത, ജീവന്‍റ സുരക്ഷക്കായി എന്ന കൈപുസ്തകം ശ്രദ്ധേയമാകുന്നു. വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗതാഗത ബോധവത്കരണ പരിപാടി ‘സഞ്ചാരം’ 2016ല്‍ ഉള്‍പ്പെടുത്തിയാണ് കൈപുസ്തകം തയാറാക്കിയത്. റോഡ് സുരക്ഷയില്‍ സ്കൂള്‍ തലം മുതല്‍ വിദ്യാര്‍ഥികളെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ സ്കൂളുകളിലും വായനശാലകളിലും റെസിഡന്‍റ്സ് അസോസിയേഷനുകള്‍ വഴിയും സൗജന്യമായാണ് വിതരണം. പതിനായിരത്തിലധികം പുസ്തകങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്ത് ദിവസവും റോഡ് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്ന 11 പേരില്‍ ആറും 25 വയസ്സിന് താഴയുള്ളവരാണെന്നും ഇതിനെതിരെ ജാഗ്രത വരുത്താന്‍ പുസ്തകം ഓര്‍മപ്പെടുത്തുന്നു. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ റോഡ് ഉപയോക്താക്കളും ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ വിവരങ്ങള്‍ വിവരണസഹിതമുണ്ട്. പൊലീസ് പരിധിയിലെ സ്റ്റേഷനുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകളും പുസ്തകത്തിലുണ്ട്. കണ്‍ട്രോള്‍ റൂം അസി. സബ് ഇന്‍സ്പെക്ടര്‍ എച്ച്. ഷാനവാസ് രചനയും ഏകോപനവും നടത്തിയ ജാഗ്രതയുടെ വരകള്‍ സിവിള്‍ പൊലീസ് ഓഫിസറായ ഗുരുപ്രസാദും പുറംചട്ട ജയകൃഷ്ണനുമാണ് തയാറാക്കിയിരിക്കുന്നത്. മുളങ്കാടകത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന വിതരണോദ്ഘാടനം ട്രാഫിക് എസ്.ഐ എം. അന്‍വര്‍ നിര്‍വഹിച്ചു. കണ്‍ട്രോള്‍ റൂം അസി. ഇന്‍സ്പെക്ടര്‍ എച്ച്. ഷാനവാസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബിന്ദു, അധ്യാപകരായ അജിത്, മാത്യു, എസ്.സി.പി.ഒ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.