കൊല്ലം: ബി.ജെ.പി ഹര്‍ത്താല്‍ ജില്ലയില്‍ ജനജീവിതത്തെ ബാധിച്ചു. വാഹനങ്ങള്‍ക്കുനേരെ പലയിടത്തും കല്ളേറുണ്ടായി. ഹര്‍ത്താലനുകൂലികള്‍ സ്വകാര്യവാഹനങ്ങളടക്കം തടയുകയും വ്യാപാരസ്ഥാപനങ്ങള്‍ ബലമായി അടപ്പിക്കുകയും ചെയ്തു. ആശുപത്രി, എയര്‍പോര്‍ട്ട് വാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടത്. കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ പൂര്‍ണമായും സര്‍വിസ് നടത്തിയില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില നാമമാത്രമായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിച്ചത് പലയിടത്തും സംഘര്‍ഷത്തിന് കാരണമായി. കൊല്ലം നഗരത്തില്‍ പൊതുമേഖലാബാങ്കുകളില്‍ കയറി ജീവനക്കാരെ ഇറക്കിവിട്ടു. എ.ടി.എം പൂട്ടിയത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. ചിന്നക്കട ബിഷപ് ജെറോം നഗര്‍ എസ്.ബി.ടിയിലും തങ്കശ്ശേരി എസ്.ബി.ഐയിലും രാവിലെ പത്തോടെയാണ് സംഭവം. ബാങ്കുകളിലത്തെിയ ഹര്‍ത്താല്‍ അനുകൂലികള്‍ ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ബാങ്കുകള്‍ക്കുമുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ടായതോടെ പൊലീസത്തെി ഹര്‍ത്താലനുകൂലികളെ പിരിച്ചുവിട്ടു. തുടര്‍ന്ന് ബാങ്കുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. തങ്കശ്ശേരി എസ്.ബി.ഐ ശാഖ അടപ്പിച്ച സംഘം സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി എ.ടി.എമ്മിന്‍െറ ഷട്ടര്‍ താഴ്ത്തി. കൊല്ലം ചാമക്കട മാര്‍ക്കറ്റ് അടപ്പിക്കാനത്തെിയ ബി.ജെ.പി പ്രവര്‍ത്തകരും മത്സ്യക്കച്ചവടക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മത്സ്യമാര്‍ക്കറ്റിനുള്ളില്‍ നിന്ന് ബി.ജെ.പി പ്രകടനത്തിനുനേരെ കല്ളേറുമുണ്ടായി. കല്ളേറില്‍ സാരമായി പരിക്കേറ്റ യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്‍റ് ശ്രീകാന്ത്, പ്രവര്‍ത്തകനായ ശ്യാം എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചക്ക് പന്ത്രണ്ടരയോടെ പ്രകടനം മെയിന്‍റോഡ് വഴി ചാമക്കടയിലത്തെിയപ്പോള്‍ മാര്‍ക്കറ്റിനുള്ളില്‍ നിന്നായിരുന്നു കല്ളേറ്. ഈ സംഭവത്തിന് ഒരു മണിക്കൂര്‍ മുമ്പ് മാര്‍ക്കറ്റിനുള്ളില്‍ ബി.ജെ.പി പ്രവര്‍ത്തകരും മത്സ്യക്കച്ചവടക്കാരും തമ്മില്‍ ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. ചന്തയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യത്തെ ഒരുവിഭാഗം മത്സ്യക്കച്ചവടക്കാര്‍ എതിര്‍ക്കുകയായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാവാം കല്ളേറെന്ന് ഈസ്റ്റ് പൊലീസ് പറഞ്ഞു. കല്ളേറുണ്ടായതോടെ പ്രകടനത്തിലുണ്ടായിരുന്ന നൂറോളം പ്രവര്‍ത്തകര്‍ ചന്തക്കുള്ളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. പൊലീസ് സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് സംഘര്‍ഷം ഒഴിവായത്. മത്സ്യക്കച്ചവടക്കാര്‍ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഹര്‍ത്താലിന്‍െറ ഭാഗമായി പ്രധാനകേന്ദ്രങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. നഗരത്തില്‍ നടന്ന പ്രകടനം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് മുന്നില്‍നിന്ന് ആരംഭിച്ച് മെയിന്‍ റോഡ്, ചാമക്കട വഴി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ സമാപിച്ചു. വി. മുരളീധരന്‍, ഗോപകുമാര്‍, നെടുമ്പന ഓമനക്കുട്ടന്‍, സെന്തില്‍, അമ്മച്ചിവീട് അജിത്ത്, രഞ്ജന്‍, സി. തമ്പി എന്നിവര്‍ നേതൃത്വം നല്‍കി. കടയ്ക്കല്‍: ഹര്‍ത്താല്‍ കടയ്ക്കല്‍ മേഖലയില്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി ചടയമംഗലം ഡിപ്പോയില്‍ നിന്ന് സര്‍വിസ് നടത്തിയില്ല. സ്വകാര്യബസുകളും നിരത്തിലിറങ്ങിയില്ല. മേഖലയിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കടയ്ക്കല്‍, കുമ്മിള്‍, ചിതറ, ഇട്ടിവ, ചടയമംഗലം, നിലമേല്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മേഖലയില്‍ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ ചടയമംഗലം ടൗണില്‍ പ്രകടനം നടത്തി. ദേശീയ നിര്‍വാഹക സമിതി അംഗം ശിവദാസന്‍, മണ്ഡലം പ്രസിഡന്‍റ് പുത്തയം ബിജു എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ചാലുംമൂട്: ഹര്‍ത്താലില്‍ കടകള്‍ അടഞ്ഞുകിടന്നെങ്കിലും സി.കെ.പി, താന്നിക്കമുക്ക് മാര്‍ക്കറ്റുകളില്‍ നല്ല തിരക്കായിരുന്നു. കടവൂര്‍, കാഞ്ഞിരംകുഴി എന്നിവിടങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ പ്രകടനമായത്തെി അഞ്ചാലുംമൂട് ജങ്ഷനില്‍ യോഗം ചേര്‍ന്നു. പ്രതിഷേധയോഗം ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. സി. ഷാജി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.