കൊട്ടാരക്കരയില്‍ ലഹരി, മണല്‍ മാഫിയകള്‍ക്കെതിരെ റെയ്ഡ് തുടരുന്നു

കൊട്ടാരക്കര: കൊട്ടാരക്കര പൊലീസ് സബ് ഡിവിഷന് കീഴില്‍ മദ്യ, മയക്കുമരുന്ന്, മണല്‍ മാഫിയകള്‍ക്കെതിരെയുള്ള പൊലീസ് നടപടി തുടരുന്നു. നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ആറ് ടിപ്പര്‍, നാല് എക്സ്കവേറ്റര്‍, നാല് വള്ളം എന്നിവ കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര സ്റ്റേഷന്‍ പരിധിയിലെ പനവേലിയില്‍നിന്ന് അനധികൃത മണല്‍ ഖനനം നടത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്ത് 75,000 രൂപ പിഴ ഈടാക്കി. അനധികൃത മദ്യകച്ചവടവുമായി ബന്ധപ്പെട്ട് ശൂരനാട് വടക്ക് സ്വദേശി കുട്ടപ്പന്‍ (60), ഇടയ്ക്കാട് മുരിയ്ക്കല്‍ വീട്ടില്‍ മത്തായി (67), കുണ്ടറ പേരയം ചാള്‍സ് നിവാസില്‍ ചാള്‍സ് (36) എന്നിവര്‍ക്കെതിരെ കേസെടുത്തു. കരിഞ്ചന്തയില്‍ റേഷന്‍ സാധനങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട് ശൂരനാട് ഉണ്ണികൃഷ്ണപിള്ളക്കെതിരെയും കേസെടുത്തു. റെയ്ഡുകള്‍ ശക്തമാക്കുമെന്ന് ഡിവൈ.എസ്.പി കൃഷ്ണകുമാര്‍ അറിയിച്ചു. റൂറല്‍ ജില്ലാ പൊലീസ് മേധാവി എസ്. അജിതാ ബീഗത്തിന്‍െറ നിര്‍ദേശപ്രകാരം നടന്ന റെയ്ഡിന് എസ്.എച്ച്.ഒ മാരായ സുനീഷ്കുമാര്‍, എം.ജി. വിനോദ്, പ്രൈജു, സുധീഷ്, ശിവപ്രകാശ്, സുധീഷ്കുമാര്‍, സാബുജി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.