ഓയൂര്‍: ഓയൂര്‍ കീഴൂട്ട് ദേവീക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് തുടക്കമായി. ക്ഷേത്രം മേല്‍ശാന്തി ആലപ്പുഴ മാലൂര്‍ മഠത്തില്‍ ഹരികൃഷ്ണന്‍പോറ്റി തിരി തെളിച്ചു. എല്ലാ ദിവസവും രാവിലെയും വൈകീട്ടും നവരാത്രി പൂജകളും വിശേഷാല്‍ സരസ്വതി പൂജയും നടക്കും. ഒമ്പതിന് വൈകീട്ട് ആറിന് പൂജവെപ്പ്, തിങ്കളാഴ്ച ആയുധപൂജ, വിജയദശമി ദിവസം രാവിലെ 7.30ന് പൂജയെടുപ്പും വിദ്യാരംഭവും. വിദ്യാരംഭത്തിന് റിട്ട. തഹസില്‍ദാര്‍ കെ. രാജഗോപാലന്‍ നായര്‍ കുട്ടികളെ എഴുത്തിനിരുത്തും. 8.30ന് കുട്ടികള്‍ക്കായി വിദ്യാരാജഗോപാലമന്ത്രാര്‍ച്ച നടക്കും. കൊട്ടാരക്കര: വെട്ടിക്കവല മഹാക്ഷേത്രങ്ങളില്‍ നവരാത്രി മഹോത്സവവും സംഗീതോത്സവവും കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേവസ്വംബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ മുരളീകൃഷ്ണന്‍ പ്രഭാഷണം നടത്തി. നവരാത്രി സമിതി പ്രസിഡന്‍റ് വെട്ടിക്കവല കെ.എന്‍. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ദേവസ്വംബോര്‍ഡ് അസി. കമീഷണര്‍ വി.എസ്. ശ്രീകുമാര്‍, സബ്ഗ്രൂപ് ഓഫിസര്‍ ഒ.പി. രേണുക, ജനപ്രതിനിധികള്‍, ഉപദേശക സമിതി ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. 11ന് രാവിലെ ഏഴിന് വിദ്യാരംഭം നടക്കും. കുണ്ടറ: ഇടവട്ടം ചെറുമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവവും വിജയദശമി ആഘോഷവും നടന്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞന്‍ ശ്രീരംഗം ഗോപകുമാറിനെ ആദരിച്ചു. കണ്‍വീനര്‍ ബി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജി. രഘുനാഥന്‍ നായര്‍, 11ന് വിജയദശമി ആഘോഷം നടക്കും. രാവിലെ ഏഴിന് വിദ്യാരംഭം. 7.30 മുതല്‍ കുമാരി വിജയലക്ഷ്മിയുടെ അരങ്ങേറ്റ സംഗീതസദസ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.