ഇരവിപുരം മാര്‍ക്കറ്റിലെ മാലിന്യ പ്ളാന്‍റ് നശിക്കുന്നു

ഇരവിപുരം: മാര്‍ക്കറ്റില്‍ കോര്‍പറേഷന്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മാലിന്യ പ്ളാന്‍റ് ഉപയോഗമില്ലാതെ നശിക്കുന്നു. മലിനജലം നിറഞ്ഞ മാര്‍ക്കറ്റില്‍ കയറണമെങ്കില്‍ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. കൊല്ലം കോര്‍പറേഷന് കീഴിലെ ഇരവിപുരം മാര്‍ക്കറ്റിനാണ് ഈ ദുരവസ്ഥ. മലിനജലത്തിനും പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മാലിന്യ പ്ളാന്‍റിനും സമീപത്തിരുന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സ്യക്കച്ചവടം നടത്തുന്നത്. കോര്‍പറേഷന് വര്‍ഷംതോറും ലക്ഷങ്ങളുടെ വരുമാനമുള്ള ഈ മാര്‍ക്കറ്റ് വൃത്തിയാക്കാത്തതിനാലാണ് മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. സുസ്ഥിര നഗരവികസന പദ്ധതി പ്രകാരം 2010ല്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ളാന്‍റ് നോക്കുകുത്തി പോലെ മാര്‍ക്കറ്റില്‍ നശിക്കുകയാണ്. ആദ്യത്തെ കുറച്ചുദിവസം പ്ളാന്‍റ് പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് പ്രവര്‍ത്തനം നിലക്കുകയായിരുന്നു. ഇപ്പോള്‍ പ്ളാന്‍റിന്‍െറ മോട്ടോറുകളും മറ്റും തുരുമ്പെടുത്ത് നശിച്ചനിലയിലാണ്. കോര്‍പറേഷന്‍െറ ഇരവിപുരം സോണല്‍ ഓഫിസിന് കീഴില്‍ ശുചീകരണ തൊഴിലാളികള്‍ ഉണ്ടെങ്കിലും അവര്‍ എത്താറില്ളെന്നാണ് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.