റോഡിലെ കുഴി നികത്താത്തതില്‍ പ്രതിഷേധം

അയത്തില്‍: സംസ്ഥാന ഹൈവേയില്‍ റോഡിന്‍െറ മധ്യഭാഗത്തുണ്ടായ വന്‍കുഴി നികത്താത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികളുടെ സഹകരണത്തോടെ വനിതാകൗണ്‍സിലര്‍ പ്രതിഷേധസമരവുമായത്തെി. അയത്തില്‍ ബൈപാസ് ജങ്ഷനില്‍ റോഡിലെ കുഴി മൂടണമെന്നായിരുന്നു ആവശ്യം. ഇവിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായതോടെയാണ് കൗണ്‍സിലര്‍ ടി. ലൈലാകുമാരി പ്രതിഷേധവുമായത്തെിയത്. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയറുമായി ബന്ധപ്പെടുകയും ഉടന്‍തന്നെ കുഴിയടയ്ക്കാമെന്ന് ഉദ്യോഗസ്ഥര്‍ കൗണ്‍സിലര്‍ക്ക് ഉറപ്പുകൊടുക്കുകയും കുഴിയടയ്ക്കുകയും ചെയ്തു. അയത്തില്‍ പൗരസമിതി പ്രസിഡന്‍റ് ഷാജി പറങ്കിമാംവിള, അയത്തില്‍ നിസാം എന്നിവര്‍ നേതൃത്വം നല്‍കി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.