പുനലൂര്‍: ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിന് മുന്നോടിയായി തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ശബരിമല സ്പെഷല്‍ ഓഫിസര്‍ ദേശീയപാത 744 സന്ദര്‍ശിച്ചു. പത്തനംതിട്ട അഡീഷനല്‍ ജില്ലാ ജഡ്ജി എം. മനോജാണ് തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന കിഴക്കന്‍ മേഖലയിലെ ദേശീയപാതയില്‍ പരിശോധനക്ക് എത്തിയത്. ഇതര സംസ്ഥാന തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന ദേശീയപാതയില്‍ പുനലൂര്‍-കോട്ടവാസല്‍ വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണിയടക്കം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഈ മേഖലയില്‍ പലയിടത്തും അറ്റകുറ്റപ്പണി നടത്തിയെങ്കിലും പലയിടത്തും അപകടാവസ്ഥ നിലനില്‍ക്കുന്നു. പ്ളാച്ചേരിയില്‍ പാതയുടെ വശം ഇടിഞ്ഞ് തള്ളിയതടക്കം പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല. രണ്ടുവര്‍ഷം മുമ്പ് വശം ഇടിഞ്ഞുതള്ളിയ വാളക്കോട് ഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മിച്ചില്ല. ഈ ഭാഗത്ത് സ്പെഷല്‍ ഓഫിസര്‍ നേരിട്ടത്തെി സ്ഥിതിഗതികള്‍ വിലയിരുത്തി. വീതി കൂട്ടാനും സംരക്ഷണ ഭിത്തി നിര്‍മിക്കാത്തതുമായ ചില ഭാഗങ്ങളില്‍ വസ്തു ഉടമകളുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നിര്‍മാണം തടസ്സപ്പെട്ടിട്ടുണ്ടെന്നും ദേശീയപാത അധികൃതര്‍ സെപ്ഷല്‍ ഓഫിസറെ അറിയിച്ചു. ദേശീയപാത, റവന്യൂ വകുപ്പു ജീവനക്കാരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.