അഞ്ചല്‍: ആനപ്പുഴയ്ക്കല്‍ വാട്ടര്‍ഷെഡ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറിയെപ്പറ്റി വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. അഞ്ചല്‍, ഇടമുളയ്ക്കല്‍, അലയമണ്‍ ഗ്രാമപഞ്ചായത്തുകളിലെ 16 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. 2011-12 വര്‍ഷത്തില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ പഞ്ചായത്തുകള്‍ വെവ്വേറെയായിരുന്നു നിര്‍വഹണം നടത്തിയിരുന്നത്. 2014-15 വര്‍ഷത്തില്‍ പദ്ധതി സംയോജിപ്പിച്ച്് അഞ്ചല്‍ കൃഷി ഓഫിസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഒറ്റ പദ്ധതിയാക്കി. വാട്ടര്‍ഷെഡ് പദ്ധതികളുടെ ചെലവിടാത്ത തുക സര്‍ക്കാറിലേക്ക് തിരിച്ചടയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ നിര്‍ദേശത്തത്തെുടര്‍ന്ന് അഞ്ചല്‍ കൃഷി ഓഫിസര്‍ നടത്തിയ പരിശോധനയിലാണ് 30 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായി കണ്ടത്തെിയത്. ഇതിന്‍െറ ഉത്തരവാദിത്തം പദ്ധതിയുടെ നിര്‍വഹണത്തിനായി നിയമിക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാരനെന്നാണ് ആരോപണം. പ്രശ്നം വിവാദമായതോടെ പദ്ധതി കാലയളവില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്‍റുമാരായിരുന്ന എ. സക്കീര്‍ ഹുസൈന്‍, കെ.ആര്‍. ലളിതാഭായി എന്നിവര്‍ പൊലീസിനും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍നിന്ന് വിജിലന്‍സ് വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. ഇതിനിടെ ആരോപണ വിധേയനായ താല്‍ക്കാലിക ജീവനക്കാരന്‍ തനിക്ക് അഴിമതിയില്‍ പങ്കില്ളെന്നും യഥാര്‍ഥ കറ്റവാളികള്‍ തന്‍െറ മേല്‍ കുറ്റം ആരോപിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.