പുനലൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായ പുനലൂരില്‍ ജലസമൃദ്ധിക്കും ജലശുദ്ധിക്കുമായി നഗരസഭ സമഗ്രപദ്ധതി നടപ്പാക്കുന്നു. ജലവിഭവ വകുപ്പിന്‍െറ കമ്യൂണിക്കേഷന്‍ ആന്‍ഡ് കപ്പാസിറ്റി ഡെവലപ്മെന്‍റ് യൂനിയനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങള്‍ പ്രത്യേകം തെരഞ്ഞെടുത്ത് മഴക്കുഴി നിര്‍മാണം, കിണര്‍ റീ ചാര്‍ജിങ്, ബോധവത്കരണം, ഹരിതസേന രൂപവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഴക്കൊയ്ത്ത് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച വിളംബര ജാഥ നടക്കും. മഴവെള്ളം സംഭരിച്ചും പ്രാദേശിക ജല സ്രോതസ്സുകളെ കണ്ടത്തെി നിലനിര്‍ത്തിയും ജലശുദ്ധി ഉറപ്പാക്കും. ഇതിനായി പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും പുനലൂരിനെ ജലസമൃദ്ധമാക്കും. ഇതിന്‍െറ ആദ്യഘട്ടമെന്നനിലയില്‍ വ്യാഴാഴ്ച മുതല്‍ നഗരസഭാ മേഖലയില്‍ മഴക്കുഴി നിര്‍മാണം തുടങ്ങും. ജലദൗര്‍ലഭ്യമുള്ള മേഖലകള്‍ കണ്ടത്തെി കിണര്‍ റീ ചാര്‍ജിങ് പദ്ധതി ഈ മാസം തുടങ്ങും. ബോധവത്കരണ പ്രവര്‍ത്തനം തുടക്കമിട്ട് കൗണ്‍സിലര്‍മാര്‍, കര്‍മസമിതി അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന മഴക്കൊയ്ത്ത് വിളംബര ജാഥ ചൊവ്വാഴ്ച വൈകീട്ട് നാലിന് ടി.ബി ജങ്ഷനില്‍നിന്ന് ആരംഭിക്കും. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് രാജരോഹിണി ഹാളില്‍ പദ്ധതിയുടെ ഉദ്ഘാടനം സി.സി.ഡി.യു ഡയറക്ടര്‍ ഡോ. വി. സുഭാഷ്ചന്ദ്രബോസ് നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.