കൊല്ലം: എന്‍. തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിങ് കോംപ്ളക്സിന് മുന്നിലെ ആധുനിക ബസ് ഷെല്‍ട്ടറിന്‍െറ നിര്‍മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 35 ലക്ഷം രൂപ ഫണ്ടിലെ പ്രവര്‍ത്തനങ്ങള്‍ കോര്‍പറേഷന്‍ നേരിട്ടാണ് നടത്തുന്നത്. അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കാണ് നിര്‍മാണചുമതല. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ അഡ്വാന്‍സായി അനുവദിച്ചു. 40 മീറ്റര്‍ നീളത്തില്‍ ആറടി വീതിയില്‍ കോണ്‍ക്രീറ്റ് പ്ളാറ്റ്ഫോം നിര്‍മിച്ചശേഷം നാല് ബസ് ഷെല്‍ട്ടറുകള്‍ ഇവിടെ നിര്‍മിക്കും. കുടിവെള്ളം, വൈ-ഫൈ, മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, സി.സി ടി.വി, എഫ്.എം റേഡിയോ ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. കൊട്ടിയം, ആയൂര്‍, ചാത്തന്നൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ക്കായി വെവ്വേറെ ഷെല്‍ട്ടറുകള്‍ ഉണ്ടാവും. ഓരോ ഭാഗത്തേക്കുള്ള ബസുകളുടെ സമയം ഡിസ്പ്ളേ ചെയ്യാന്‍ പ്രത്യേകസൗകര്യം ഉണ്ടായിരിക്കും. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ചിന്നക്കട അടിപ്പാത പൂര്‍ത്തിയായ ശേഷം ഉഷ തിയറ്ററിന് മുന്നിലെ സ്റ്റോപ് പല സ്ഥലത്തേക്ക് മാറ്റിയെങ്കിലും ഗതാഗതക്കുരുക്കും യാത്രക്കാര്‍ വലയുന്നതും മാത്രമായിരുന്നു ഫലം. എല്‍.ഡി.എഫ് ഭരണസമിതി അധികാരമേറ്റതോടെയാണ് ബസ് സ്റ്റോപ് ഷോപ്പിങ് കോംപ്ളക്സിന് മുന്നിലേക്ക് മാറ്റിയത്. നഗരത്തിലെ കുരുക്ക് ഒഴിവാക്കി പരമാവധി പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയുള്ള ബസ് ഷെല്‍ട്ടറിന്‍െറ നിര്‍മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷന്‍ എം.എ. സത്താര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.