കൊല്ലം: തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഡി.സി.സി നേതൃയോഗത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും സര്‍ക്കാറിനും വിമര്‍ശം. പരാജയത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നതായി ഡി.സി.സി പ്രസിഡന്‍റിന്‍െറ ചുമതല വഹിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചെങ്കിലും യോഗം അംഗീകരിച്ചില്ല. കോണ്‍ഗ്രസിന്‍െറ ഉപ്പും ചോറും തിന്നവരാണ് കാലുവാരലിന് നേതൃത്വം നല്‍കിയതെന്നും സമഗ്ര അന്വേഷണം വേണമെന്നും കുണ്ടറയില്‍ സ്ഥാനാര്‍ഥിയായിരുന്ന കെ.പി.സി.സി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന് ശേഷമായിരുന്നു നേതൃയോഗം ചേര്‍ന്നത്. ഗ്രൂപ് വ്യത്യാസമില്ലാതെ സര്‍ക്കാറിന്‍െറ നടപടികളെ വിമര്‍ശിച്ചതായാണ് അറിയുന്നത്. മദ്യനയവും വിമര്‍ശിക്കപ്പെട്ടു. സര്‍ക്കാറിന്‍െറ കൊള്ളക്ക് താന്‍ കൂട്ടുനില്‍ക്കില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പരസ്യമായി പറഞ്ഞത് വലിയ തിരിച്ചടിയായതായി ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. അഴിമതിയാണ് നടക്കുന്നതെന്ന് സര്‍ക്കാറിനെ സംരക്ഷിക്കേണ്ട പാര്‍ട്ടി പ്രസിഡന്‍റുതന്നെ പറഞ്ഞതോടെ ജനം എന്താണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സംഘടനാ സംവിധാനം തീര്‍ത്തും പരാജയപ്പെട്ടതായി പലരും ചൂണ്ടിക്കാട്ടി. കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചപ്പോള്‍ അവിടത്തെ എം.പിയായ തന്നോട് ആലോചിച്ചില്ളെന്നാണ് കൊടിക്കുന്നില്‍ സുരഷ് പറഞ്ഞത്. ന്യൂനപക്ഷ ഏകീകരണം നടക്കുന്നെന്ന വിവരം അറിയാതെ പോയത് ജനങ്ങളുമായി ബന്ധമില്ലാത്തതിന്‍െറ പേരിലാണ്. ഗ്രൂപ് ഭേദമില്ലാതെയാണ് സര്‍ക്കാറിനെ വിമര്‍ശിച്ചത്. കാലുവാരല്‍ നടന്നെന്നും ഭാരവാഹികള്‍ പലരും പ്രവര്‍ത്തിച്ചില്ളെന്നുമാണ് സ്ഥാനാര്‍ഥികള്‍ പറഞ്ഞത്. സമഗ്രമായ അന്വേഷണമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടത്. അന്വേഷണം വേണമെന്ന് കൊല്ലത്തെ സ്ഥാനാര്‍ഥിയായിരുന്ന സൂരജ് രവിയും ആവശ്യപ്പെട്ടു. സി.ആര്‍.മഹേഷും ശൂരനാട് രാജശേഖരനും യോഗത്തിന് എത്തിയില്ല. ചാത്തന്നൂരിലെ പരാജയത്തിന്‍െറ പേരില്‍ തന്‍െറ കോലം കത്തിച്ചവര്‍ക്ക് എതിരെ നടപടി വേണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. കോലം കത്തിച്ചവരെ സംബന്ധിച്ച് തെളിവുകളുമായാണ് ബിന്ദു കൃഷ്ണ യോഗത്തില്‍ എത്തിയത്. തന്‍െറ ബൂത്തില്‍ യു.ഡി.എഫ് ലീഡ് നേടിയിരുന്നതായും അവര്‍ പറഞ്ഞു. വനിതകള്‍ക്ക് അംഗീകാരം നല്‍കുന്നതിനു പകരം അപമാനിക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പറഞ്ഞു. ബിന്ദുവിന്‍െറ കോലം കത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം ഭാരതീപുരം ശശി, കെ.സി. രാജന്‍, അഡ്വ.എ. ഷാനവാസ് ഖാന്‍, എ. ഹിദുര്‍മുഹമ്മദ്, എം.എം. നസീര്‍, ജ്യോതികുമാര്‍ ചാമക്കാല, ഡോ. ജി. പ്രതാപവര്‍മ തമ്പാന്‍, കെ. കരുണാകരന്‍പിള്ള, മോഹന്‍ ശങ്കര്‍, എന്‍. അഴകേശന്‍, ജമീല ഇബ്രാഹീം, പ്രഫ. ഇ. മേരിദാസന്‍, കോയിവിള രാമചന്ദ്രന്‍, കെ. സോമയാജി, ഡി.സി.സി ഭാരവാഹികള്‍, ബ്ളോക് പ്രസിഡന്‍റുമാര്‍, സ്ഥാനാര്‍ഥികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. പി. ജര്‍മിയാസ് സ്വാഗതവും കൊല്ലം ബ്ളോക് പ്രസിഡന്‍റ് ആര്‍. രമണന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.