പത്തനാപുരം: നിയമസഭാ മണ്ഡലത്തിലെ പഞ്ചായത്തുകളിലെല്ലാം ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന പഞ്ചായത്തുകള്‍ പോലും നിലനിര്‍ത്താന്‍ യു.ഡി.എഫിനായില്ല. ഇതോടെ പരമ്പരാഗത വലതുകോട്ടകളില്‍ വിള്ളലുണ്ടാക്കി എല്‍.ഡി.എഫിനൊപ്പംനിന്ന് കേരള കോണ്‍ഗ്രസും (ബി) മേഖലയില്‍ ശക്തി തെളിയിച്ചിരിക്കുകയാണ്. 2011ല്‍ പിറവന്തൂര്‍, പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍, വിളക്കുടി, മേലില, വെട്ടിക്കവല പഞ്ചായത്തുകളില്‍ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഈ പഞ്ചായത്തുകളിലെല്ലാം വലിയ ഭൂരിപക്ഷമാണ് ഇടതുമുന്നണി നേടിയത്. പിറവന്തൂര്‍ പഞ്ചായത്തില്‍ 3514, പത്തനാപുരത്ത് 3202, പട്ടാഴിയില്‍ 1527, പട്ടാഴി വടക്കേക്കരയില്‍ 1928, തലവൂരില്‍ 3528, വിളക്കുടിയില്‍ 3635, മേലിലയില്‍ 1716, വെട്ടിക്കവലയില്‍ 4983 വോട്ടിന്‍െറ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന് ലഭിച്ചത്. ഇതില്‍ വെട്ടിക്കവല യു.ഡി.എഫിന്‍െറ ഉറച്ച കോട്ടയാണ്. യു.ഡി.എഫ് ഭരിക്കുന്ന ഏക പഞ്ചായത്തും വെട്ടിക്കവലയാണ്. ഇവിടെയാണ് ഗണേഷിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത്. കൂടാതെ, യു.ഡി.എഫിന് സ്വാധീനമുള്ള പഞ്ചായത്തുകളായ പിറവന്തൂരിലും തലവൂരിലും പട്ടാഴിയിലും ഇടതുമുന്നണി മുന്നേറ്റമുണ്ടാക്കി. ന്യൂനപക്ഷ വോട്ടുകളും ഇത്തവണ എല്‍.ഡി.എഫിനൊപ്പം നിന്നുവെന്നതാണ് തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത്. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകള്‍ പുനലൂര്‍ മണ്ഡലത്തോട് ചേര്‍ത്ത ശേഷം കൊട്ടാരക്കരയില്‍നിന്ന് മേലില, വെട്ടിക്കവല പഞ്ചായത്തുകള്‍ പത്തനാപുരത്തോടൊപ്പമായി. ഇതോടെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മണ്ഡലമായി പത്തനാപുരം മാറി. എങ്കിലും ഈ മേഖലകളിലും മുന്‍തൂക്കമുണ്ടാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. ഗണേഷ്കുമാറിന്‍െറ സ്വാധീനമല്ളെന്നും സംസ്ഥാനമാകെയുണ്ടായ ഇടതുമുന്നേറ്റത്തിന്‍െറ ഭാഗമായുള്ള പരാജയമാണെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. കിഴക്കന്‍ മേഖലയിലെ ഇടതുമുന്നണിയിലും സ്വാധീനം ചെലുത്താന്‍ കഴിവുള്ള ശക്തിയായി ഗണേഷ്കുമാറും കേരള കോണ്‍ഗ്രസ് (ബി)യും മാറിയതോടെ ഇനി വലതുമുന്നണിക്ക് തങ്ങളുടെ പ്രതാപം വീണ്ടെടുക്കാന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.