ചവറ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ചവറയില്‍ വ്യാപക അക്രമം. മൂന്ന് വീടുകള്‍ അടിച്ചുതകര്‍ത്തു. പന്മന പഞ്ചായത്ത് പ്രസിഡന്‍റ്, ആര്‍.എസ്.പി ലോക്കല്‍ കമ്മിറ്റി അംഗം, എല്‍.ഡി.എഫ് ബൂത്ത് സെക്രട്ടറി എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സി.പി.എം ചവറ ഏരിയ കമ്മിറ്റി അംഗവുമായ മുല്ലക്കേരി മണ്ണൂര്‍തെക്കതില്‍ ജെ. അനിലിന്‍െറ വീടിനുനേരെ അക്രമം നടന്നത്. ആയുധങ്ങളുമായി എത്തിയ സംഘം വീടിന്‍െറ ജനല്‍ചില്ലുകള്‍, സിറ്റൗട്ടിലുണ്ടായിരുന്ന ഫര്‍ണിച്ചര്‍, ഫാന്‍, ലൈറ്റുകള്‍, പോര്‍ച്ചിലിരുന്ന സ്കൂട്ടര്‍ എന്നിവ തകര്‍ത്തു. ആര്‍.എസ്.പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് അനില്‍ ആരോപിച്ചു. അക്രമത്തില്‍ സി.പി.എം വടക്കുംതല ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. ഷിബു ബേബിജോണിന്‍െറ പേഴ്സനല്‍ സ്റ്റാഫും ആര്‍.എസ്.പി ലോക്കല്‍കമ്മിറ്റി അംഗവുമായ തേവലക്കര പാലയ്ക്കല്‍ ചന്ദ്രവിലാസത്തില്‍ ബിനുവിന്‍െറ വീടിന് നേരെയും രാത്രി 11.30ഓടെയാണ് അക്രമമുണ്ടായത്. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബിനു ആരോപിച്ചു. വ്യാഴാഴ്ച രാത്രിയോടെ കരുവാഴത്ത് പടിഞ്ഞാറ്റതില്‍ ശിവദാസന്‍പിള്ളയുടെ വീടിന്‍െറ ജനല്‍ചില്ലുകളും അക്രമികള്‍ തകര്‍ത്തു. വീട്ടുകാര്‍ എഴുന്നേറ്റതോടെ അക്രമിസംഘം രക്ഷപ്പെട്ടു. യു.ഡി.എഫ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. മൊട്ടയ്ക്കല്‍ 74ാം നമ്പര്‍ എല്‍.ഡി.എഫ് ബൂത്ത്സെക്രട്ടറിയാണ് ശിവദാസന്‍പിള്ള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.