പത്തനാപുരത്തെ താരം ഗണേഷ് തന്നെ

പത്തനാപുരം: താരയുദ്ധത്തിലൂടെ ശ്രദ്ധ നേടിയ പത്തനാപുരം ഗണേഷിനൊപ്പം ഇടത്തേക്ക്. 15വര്‍ഷത്തെ യു.ഡി.എഫ് ആധിപത്യത്തിനാണ് ഗണേഷിലൂടെ തന്നെ എല്‍.ഡി.എഫ് വിരാമമിട്ടത്. എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച കെ.ബി. ഗണേഷ് കുമാര്‍ 24562 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിനിമാതാരമായ ഗണേഷിനെ നേരിടാന്‍ യു.ഡി.എഫും ബി.ജെ.പിയും സിനിമാതാരങ്ങളെ കണ്ടത്തെിയതാണ് മണ്ഡലം ശ്രദ്ധ നേടാന്‍ കാരണം. ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും ഭീമന്‍ രഘു ബി.ജെ.പി സ്ഥാനാര്‍ഥിയായും മത്സരിച്ചു. ഗണേഷ് കുമാറിനായി മോഹന്‍ലാല്‍ അടക്കം പ്രചാരണത്തിന് എത്തിയെങ്കിലും വി.എസോ പിണറായിയോ എത്തിയില്ല. 2011ല്‍ 20402 ആയിരുന്നു ഭൂരിപക്ഷം. ഇടതുമുന്നണിയിലെ പ്രകാശ് ബാബുവിനെ പരാജയപ്പെടുത്തിയാണ് ഗണേഷ് ആദ്യം വിജയിച്ചത്. യു.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗതമന്ത്രിയായിട്ടായിരുന്നു നിയമസഭയിലേക്കത്തെിയത്. എന്നാല്‍ പിതാവായ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്കുവേണ്ടി മന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ചു. പിന്നീട് 2006ല്‍ വീണ്ടും മത്സരരംഗത്തത്തെി 11814 ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് ജില്ലയില്‍ യു.ഡി.എഫിന് ലഭിച്ച ഏക സീറ്റും പത്തനാപുരമായിരുന്നു. തുടര്‍ന്ന് 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വനംമന്ത്രിയായി. 2014ല്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ചു. 1960 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ആര്‍. ബാലകൃഷ്ണപിള്ളയും 1982ല്‍ കേരള കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ച എ. ജോര്‍ജും മാത്രമാണ് 2001നു മുമ്പ് പത്തനാപുരത്ത് നിന്ന് വിജയിച്ച വലതുപക്ഷ എം.എല്‍.എമാര്‍. ബാക്കി എല്ലാ തവണയും സി.പി.ഐയുടെ ‘സേഫ്’ സീറ്റായിരുന്നു പത്തനാപുരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.