ചവറ: ഇന്ന് പോളിങ് ബൂത്തിലേക്കത്തെുന്ന വോട്ടര്‍മാരുടെ മനസ്സ് അനുകൂലമാക്കാനുള്ള അവസാന അവസരമായ നിശ്ശബ്ദ പ്രചാരണ ദിനത്തിലും സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷിബു ബേബിജോണ്‍ രാവിലെതന്നെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫിസിലത്തെിയിരുന്നു. അത്യാവശ്യ കേന്ദ്രങ്ങളില്‍ ഫോണ്‍ വിളിച്ച് വിവരങ്ങള്‍ അറിഞ്ഞശേഷമാണ് പുറത്തിറങ്ങിയത്. ഞായറാഴ്ചയായതിനാല്‍ നിരവധി പരിപാടികളില്‍ സംബന്ധിക്കാനുണ്ടായിരുന്നു. ഉച്ചക്കുശേഷം മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കാണേണ്ട അത്യാവശ്യ വോട്ടര്‍മാരെ കണ്ട് പിന്തുണ തേടി. പ്രതികൂലമാകുമെന്ന് കരുതുന്ന മേഖലകളിലെല്ലാം പ്രവര്‍ത്തകര്‍ക്കൊപ്പം എത്തി സഹായം അഭ്യര്‍ഥിച്ചാണ് മടങ്ങിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. വിജയന്‍പിള്ളയെ ഇലക്ഷന്‍ കമ്മിറ്റി പ്രചരണത്തിന്‍െറ അവസാനദിവസം സ്വതന്ത്രമായി വിടുകയായിരുന്നു. ദേവാലയങ്ങള്‍ സന്ദര്‍ശിച്ചും വിശേഷങ്ങളില്‍ പങ്കുകൊണ്ടും രാവിലെ ചെലവഴിച്ച സ്ഥാനാര്‍ഥി വടക്കുംതല, നീണ്ടകര, ചവറ, തേവലക്കര പ്രദേശങ്ങളിലെ നിരവധി വ്യക്തികളെ കണ്ട് അവസാന പിന്തുണ ഉറപ്പിച്ചു. മണ്ഡലത്തിന്‍െറ എല്ലാ ഭാഗങ്ങളിലും ഓടിയത്തെിയുള്ള പ്രചാരണമായിരുന്നു അവസാന നാളില്‍ വിജയന്‍പിള്ളയുടേത്. ബി.ജെ.പി സ്ഥാനാര്‍ഥി എം. സുനില്‍ വിവിധ മതമേലധ്യക്ഷന്മാരെ കാണുന്നതിനാണ് കൂടുതല്‍ സമയവും ചെലവഴിച്ചത്. സ്വാധീന മേഖലകളില്‍ പരമാവധി പേരുടെ പിന്തുണ ഉറപ്പിച്ചാണ് മടങ്ങിയത്. മുന്നണി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ അതത് ബൂത്ത് ഏരിയകളിലെ വീടുവീടാന്തരം കയറിയിറങ്ങി സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ഥിച്ചു. അഭ്യര്‍ഥനാ നോട്ടീസുകള്‍ക്കൊപ്പം ചിഹ്നം, പ്രകടനപത്രിക, മണ്ഡലാടിസ്ഥാനത്തില്‍ തയാറാക്കിയ സപ്ളിമെന്‍റുകള്‍ എന്നിവ വിതരണം ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ കൂട്ടി പരമാവധി ആളെ സംഘടിപ്പിച്ചായിരുന്നു നിശ്ശബ്ദ പ്രചാരണദിനം സജീവമാക്കിയത്. ഇരവിപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കൊട്ടിക്കലാശം കഴിഞ്ഞതോടെ വോട്ട് ഉറപ്പിക്കാനുളള അവസാനവട്ട ശ്രമത്തിലായിരുന്നു ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. മരണവീടുകള്‍, വിവാഹസ്ഥലങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളിലൊക്കെ സ്ഥാനാര്‍ഥികള്‍ സന്ദര്‍ശനം നടത്തി. ബൂത്ത് കമ്മിറ്റി ഓഫിസുകളും സെന്‍ട്രല്‍ കമ്മിറ്റി ഓഫിസുകളും പ്രവര്‍ത്തകരെകൊണ്ട് സജീവമായിരുന്നു. കള്ളവോട്ട് കണ്ടുപിടിക്കുന്നതിനായി സ്ഥലത്തില്ലാത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സ്ളിപ്പുകള്‍ എത്തിക്കുന്നതിനുമായാണ് നേതാക്കളും പ്രവര്‍ത്തകരും ഞായറാഴ്ച ശ്രദ്ധിച്ചത്. പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തുകളില്‍ എത്തിക്കുന്നതിനായിരിക്കും തിങ്കളാഴ്ച മുന്നണികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.