പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മൂലസ്ഥാനത്തിന്‍െറ ഗേറ്റ് തകര്‍ന്നനിലയില്‍

പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തിന്‍െറ മൂലസ്ഥാനത്തിന്‍െറ ഗേറ്റ് ഇളകി വീണനിലയില്‍. രാവിലെ ദര്‍ശനത്തിനത്തെിയവരാണ് ആദ്യം കണ്ടത്. പൂര്‍ണമായും കൃഷ്ണശിലയില്‍ നിര്‍മിച്ച മൂലസ്ഥാനത്തിന്‍െറ മതില്‍ ഏതാനും ദിവസം മുമ്പ് അജ്ഞാതര്‍ തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഗേറ്റ് ഭാഗികമായി ഇളകുകയും ചെയ്തു. വെടിക്കെട്ടപകടത്തിനുശേഷം സാധാരണ നിലയിലേക്ക് വരുന്ന ക്ഷേത്രത്തില്‍ തുടരെയുണ്ടാകുന്ന അനിഷ്ടസംഭവങ്ങളില്‍ ഭക്തര്‍ ആശങ്കാകുലരാണ്. 24 മണിക്കൂറും പൊലീസ് കാവലുള്ളപ്പോഴാണ് മൂലസ്ഥാനം തകര്‍ത്തത്. തുടര്‍ന്ന് പൊലീസിന്‍െറ ടെന്‍റ് ഇതിന് സമീപത്തേക്ക് മാറ്റി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും നേരത്തേ വിശദ പരിശോധന നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് പുറ്റിങ്ങല്‍ ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.