പുനലൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പരസ്യ പ്രചാരണം ശനിയാഴ്ച വൈകീട്ട് അവസാനിക്കാനിരിക്കെ രംഗം പരമാവധി കൊഴുപ്പിച്ച് മുന്നണികളും സ്ഥാനാര്‍ഥികളും. മുമ്പെങ്ങുമില്ലാത്തവിധം വീറും വാശിയും പരമാവധി പ്രകടിപ്പിച്ചാണ് ഇക്കുറി പ്രചാരണം. മൂന്ന് മുന്നണിക്കുംവേണ്ടി ദേശീയ നേതാക്കളടക്കം മണ്ഡലത്തിന്‍െറ മൂക്കുംമൂലയിലും എത്തി പ്രചാരണം നടത്തി. എന്‍.ഡി.എ സ്ഥാനാര്‍ഥിക്കായി വ്യാഴാഴ്ച വൈകീട്ട് പുനലൂരില്‍ റോഡ്ഷോയും നടന്നു. കഴിഞ്ഞ ദിവസംവരെയും കഠിനമായ ചൂടായത് കാരണം രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തിയിരുന്ന വോട്ടര്‍മാരെ നേരില്‍ കാണുന്നതും വീടുകളിലത്തെിയുള്ള വോട്ടഭ്യര്‍ഥനയും ഇപ്പോള്‍ സജീവമായി. കൂടാതെ വിവിധ തലങ്ങളിലുള്ള സ്ക്വാഡുകളും വീടുകള്‍ കയറിയിറങ്ങുന്നുണ്ട്. വൈകുന്നേരങ്ങളില്‍ സമീപമുള്ള ബൂത്തുകള്‍ ക്രമീകരിച്ച് എല്ലാ മേഖലയിലും കുടുംബയോഗങ്ങളും തകൃതിയായി നടക്കുന്നു. അടിയൊഴുക്കുകള്‍ പലയിടത്തും രൂപം കൊള്ളുന്നതിനാല്‍ ഇത് നിരീക്ഷിക്കാനും മറുവിദ്യ പ്രയോഗിക്കാനും കോര്‍ കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. കൂടാതെ സ്ഥലത്തില്ലാത്ത വോട്ടര്‍മാരെ എത്തിക്കാനും ശ്രമം തുടങ്ങി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. രാജുവിന് വ്യാഴാഴ്ച പുനലൂര്‍ നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലയില്‍ സ്വീകരണം നല്‍കി. യു.ഡി.എഫ് സ്ഥാനാര്‍ഥി എ. യൂനുസ്കുഞ്ഞ് കഴിഞ്ഞദിവസം മാറ്റിവെച്ച നഗരസഭയിലെ പരവട്ടം ഭാഗത്തെ സ്വീകരണം പൂര്‍ത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.