70 ലിറ്റര്‍ അരിഷ്ടവുമായി പിടിയില്‍

കൊല്ലം: എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് കരുനാഗപ്പള്ളിയില്‍ നടത്തിയ റെയ്ഡില്‍ 70 ലിറ്റര്‍ അരിഷ്ടവുമായി രണ്ടുപേര്‍ പിടിയിലായി. പനിക്കുള്ള മരുന്ന് എന്ന നിലയില്‍ വിറ്റഴിക്കുന്ന അരിഷ്ടം കുടിച്ച് ഫിറ്റാകുന്നവര്‍ നിരവധിയാണെന്ന് വ്യാപക പരാതി ലഭിച്ചതിനെതുടര്‍ന്നാണ് പരിശോധന നടത്തിയത്. കൊച്ചുകുറ്റിപ്പുറം ജങ്ഷനിലുള്ള കടമുറിയില്‍ സൂക്ഷിച്ചിരുന്ന 36 ലിറ്റര്‍ അരിഷ്ടവുമായി തഴവ തെക്ക്മുറി കിഴക്ക് ഗിരീഷ് ഭവനത്തില്‍ സോമരാജനെയും(67)അരമത്ത്മഠം ജങ്ഷനിലെ കടമുറിയില്‍ സൂക്ഷിച്ചിരുന്ന 34 ലിറ്റര്‍ അരിഷ്ടവുമായി തൊടിയൂര്‍ പാതാണിയില്‍ വീട്ടില്‍ ശിവദാസനെ യുമാണ്(68) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. അസി. എക്സൈസ് കമീഷണര്‍ ജി. രാധാകൃഷ്ണപിള്ളക്ക് കിട്ടിയവിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. വിനോജ്, പ്രിവന്‍റിവ് ഓഫിസര്‍മാരായ എസ്. നിഷാദ്, വിനോദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എവേഴ്സണ്‍, ബിജോയി സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.