ചവറ: വീറും വാശിയും ഒട്ടും ചോരാതെ ആദ്യം മുതല്‍ തിളച്ചുമറിയുന്ന ചവറയിലെ പ്രചാരണം രണ്ട് നാള്‍ മാത്രം ശേഷിക്കുമ്പോള്‍ ആവേശകരമായി അവസാനഘട്ടത്തിലേക്ക്. ഒരാഴ്ചയായി തുടരുന്ന സ്ഥാനാര്‍ഥികളുടെ സ്വീകരണപര്യടനം അവസാനിച്ചപ്പോള്‍ കലാസംഘവും ഫ്ളാഷ് മോബും പാട്ടും മേളവുമെല്ലാം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മണ്ഡലത്തിലാകെ രംഗത്തിറങ്ങി. സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ഥിക്കുന്ന അനൗണ്‍സ്മെന്‍റ് വാഹനങ്ങളുടെ കാതടപ്പിക്കുന്ന ഒച്ചയാണ് മണ്ഡലത്തിന്‍െറ മുക്കിലും മൂലയിലും. പരമാവധി പ്രവര്‍ത്തകരെ രംഗത്തിറക്കി റോഡ് ഷോ നടത്തിയ സ്ഥാനാര്‍ഥികള്‍ വാശിയുള്ള പ്രചാരണമാണ് ആദ്യം മുതല്‍ കാഴ്ചവെച്ചത്. സ്വീകരണകേന്ദ്രങ്ങളിലെ ജനക്കൂട്ടം സ്ഥാനാര്‍ഥികളുടെ ആത്മവിശ്വാസവും വര്‍ധിപ്പിച്ചിരിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷിബു ബേബിജോണിന്‍െറ സ്വീകരണപര്യടനം ചവറ പഞ്ചായത്തിലാണ് നടന്നത്. വിശ്രമമില്ലാതെ പ്രചാരണരംഗത്തുള്ള സ്ഥാനാര്‍ഥി രാവിലെ അത്യാവശ്യകേന്ദ്രങ്ങളിലത്തെി നേരിട്ട് കാണേണ്ടവരെ കണ്ട് വോട്ട് തേടിയ ശേഷമാണ് സ്വീകരണത്തിനത്തെിയത്. പ്രചാരണം പാരമ്യത്തിലത്തെുമ്പോഴും ആശങ്കയേതുമില്ലാതെയാണ് ഷിബുവിന്‍െറ നാലാമങ്കത്തിലെ പ്രചാരണവും നടന്നത്. ഇടതുമുന്നണി സ്ഥാനാര്‍ഥി എന്‍. വിജയന്‍പിള്ളയുടെ സ്വീകരണ പര്യടനത്തിന് ശക്തികുളങ്ങരയിലാണ് അവസാനമായത്. മണ്ഡലത്തിന്‍െറ സമസ്തമേഖലയിലും സാന്നിധ്യമറിയിച്ച സ്ഥാനാര്‍ഥി വിജയപ്രതീക്ഷയോടെയാണ് പര്യടനം പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച രാവിലെ കെ.എം.എം.എല്‍ തൊഴിലാളികള്‍ വന്‍ വരവേല്‍പാണ് സ്ഥാനാര്‍ഥിക്ക് നല്‍കിയത്. രാത്രി വൈകി അവസാനിക്കുന്ന സ്വീകരണങ്ങളിലെ ജനപങ്കാളിത്തം തന്നെയാണ് വിജയന്‍പിള്ളയുടെയും പ്രതീക്ഷ. യുവാക്കളുടെ കൂട്ടായ്മയില്‍ സ്ഥാനാര്‍ഥിക്കായി കലാസംഘവും ഫ്ള്ളാഷ് മോബും മണ്ഡലത്തിലാകെ രംഗത്തിറങ്ങിയിരുന്നു. നീണ്ടകരയില്‍ നിന്ന് തുടങ്ങിയ ബി.ജെ.പി സ്ഥാനാര്‍ഥി എം. സുനിലിന്‍െറ പര്യടനം പന്മനയിലാണ് അവസാനിച്ചത്. വെള്ളിയാഴ്ച നീണ്ടകരയിലാണ് സമാപനം. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ സ്വീകരണപര്യടനം ചേന്നങ്കര മുക്കില്‍ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.