പുത്തന്‍കടവ് ബണ്ട് കടവിലെ താമസക്കാര്‍ ഇക്കുറി പോളിങ് ബൂത്തിലേക്കില്ല

മയ്യനാട്: തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വാഗ്ദാനങ്ങളുമായത്തെുന്ന മയ്യനാട് ധവളക്കുഴി പുത്തന്‍കടവ് ബണ്ട് കടവിലെ താമസക്കാര്‍ ഇക്കുറി ആര്‍ക്കും വോട്ട് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ്. കായലിന് നടുവിലെ ബണ്ട് വരമ്പില്‍ താമസിക്കുന്ന ഇവരുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ അധികൃതര്‍ തയാറാകാത്തതിനാലാണ് വോട്ട് ചെയ്യേണ്ടെന്ന തീരുമാനമെടുത്തത്.വെള്ളത്തിനിടയിലെ ബണ്ടില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഇവര്‍ക്ക് വീടും സ്ഥലവും നല്‍കാന്‍ അധികാരികള്‍ തയാറാകുന്നില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ട് തേടിയത്തെുന്നവര്‍ പല വാഗ്ദാനങ്ങളും നല്‍കാറുണ്ടെങ്കിലും പിന്നീട് അവരെ കാണുക അടുത്ത തെരഞ്ഞെടുപ്പിനാണെന്ന് ഇവിടത്തെ താമസക്കാര്‍ പറയുന്നു. പത്ത് വീടാണ് ഇവിടെയുള്ളത്. വേലിയേറ്റ സമയത്തും മഴക്കാലത്തും ഇവര്‍ വീടൊഴിഞ്ഞു പോവുകയാണ് പതിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.