സൂനാമി ഫ്ളാറ്റിനുസമീപം കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയില്‍

ഇരവിപുരം: സൂനാമി ഫ്ളാറ്റിനുസമീപം കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ ഷാഡോ പൊലീസിന്‍െറ സഹായത്തോടെ ഇരവിപുരം പൊലീസ് പിടികൂടി. മയ്യനാട് വലിയവിള സൂനാമി ഫ്ളാറ്റില്‍ താമസിക്കുന്ന കാര്‍ത്തിക് ആണ് പിടിയിലായത്. ഫ്ളാറ്റ് പരിസരത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തുന്നുണ്ടെന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഇരവിപുരം എസ്.ഐ മുഹമ്മദ് ഷാഫി, അഡീഷനല്‍ എസ്.ഐ അജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പൊലീസിലെ അനന്‍ബാബു, മണികണ്ഠന്‍, ഹരിലാല്‍, സജു, മനു എന്നിവരടങ്ങിയ സംഘം റെയ്ഡ് നടത്തുകയായിരുന്നു. ഉപയോഗിക്കാന്‍ വാങ്ങിയ കഞ്ചാവിന്‍െറ അരിയിട്ട് മുളപ്പിച്ചെടുത്ത ചെടിയാണിതെന്ന് പൊലീസ് പറഞ്ഞു. ഏതാനും മാസം മുമ്പ് കൊട്ടിയത്ത് 10 കിലോ കഞ്ചാവുമായി ദമ്പതികള്‍ ഷാഡോ പൊലീസിന്‍െറ പിടിയിലായതുമുതല്‍ കഞ്ചാവ് ഉപയോഗിക്കുന്നവരെയും വില്‍പനക്കാരെയും പൊലീസ് നിരീക്ഷിച്ചുവരുകയാണ്. കഴിഞ്ഞദിവസം പിടിയിലായ കാര്‍ത്തിക് നേരത്തേ ചില കേസുകളുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിച്ചയാളാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.