കൊല്ലം: ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്‍െറ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാലോചിക്കാന്‍ കലക്ടര്‍ എ. ഷൈനാമോള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടത്തെി നേരത്തേതന്നെ ആവശ്യമായ മുന്‍കരുതല്‍ നടപടികളെടുക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. മഴജന്യരോഗങ്ങള്‍ പടരാതിരിക്കാന്‍ ഇപ്പോള്‍തന്നെ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡി.എം.ഒക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഓടകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികള്‍, ഓടകളിലെ മാലിന്യ നിര്‍മാര്‍ജനം എന്നിവ മഴ തുടങ്ങും മുമ്പേ പൂര്‍ത്തിയാക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥരോട് കലക്ടര്‍ ആവശ്യപ്പെട്ടു. റോഡുകളില്‍ നില്‍ക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതുള്‍പ്പെടെ അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് കണ്ടത്തെി റിപ്പോര്‍ട്ട് ചെയ്യാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കലക്ടര്‍ ആവശ്യപ്പെട്ടു. താലൂക്ക്തലത്തില്‍ അടിയന്തരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്യാനും അതുസംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. എ.ഡി.എം പി.എസ്. സ്വര്‍ണമ്മ, റവന്യൂ, പൊലീസ്, ആരോഗ്യം, കൃഷി, പൊതുമരാമത്ത്, മൃഗസംരക്ഷണം, ഫയര്‍ ആന്‍ഡ് റസ്ക്യൂ, കെ. എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, തദ്ദേശ സ്വയംഭരണം, മോട്ടോര്‍ വാഹനം, ഡി.ടി.പി.സി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.