ബി.പി.എല്ലുകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം : അക്കൗണ്ട് നമ്പര്‍ നല്‍കാത്തവരുടെ പണം സര്‍ക്കാറിലേക്ക് മടങ്ങും

ഓയൂര്‍: സാമൂഹികനീതി വകുപ്പ് വഴി ബി.പി.എല്ലുകാര്‍ക്ക് വര്‍ഷത്തില്‍ ലഭിക്കുന്ന ആനുകൂല്യത്തിന് ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉപഭോക്താക്കള്‍ നല്‍കാത്തതിനാല്‍ പണം സര്‍ക്കാറിലേക്ക് മടങ്ങുമെന്ന് അധികൃതര്‍. 25പേര്‍ അക്കൗണ്ട് നമ്പര്‍ തരാത്തതിനാല്‍ ഏപ്രില്‍ മാസത്തില്‍ ജോലി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനാല്‍ ജില്ലയിലെ മൂന്ന് ലക്ഷത്തോളം രൂപ സര്‍ക്കാറിലേക്ക് മടങ്ങും. എയ്ഡഡ്, ഗവ. സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് പോകുകയോ ബന്ധം വേര്‍പ്പെടുത്തുകയോ ചികത്സാസഹായം തേടുന്നതോ ആയ വീട്ടമ്മമാര്‍ക്കുമാണ് സാമൂഹികനീതിവകുപ്പില്‍നിന്ന് ആനുകൂല്യം ലഭിക്കുന്നത്. മാതാവിന്‍െറ പരിചരണത്തില്‍ വളരുന്ന പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായം നല്‍കുന്നുണ്ട്. ഈ വര്‍ഷം ജില്ലയില്‍ 22,46,500 രൂപ 355 പേര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഓരോരുത്തരുടെ പ്രശ്നത്തിനനുസരിച്ച് 15,000 രൂപ മുതലാണ് ധനസഹായം ലഭിക്കുന്നത്. മുമ്പ് ഡി.ഡി വഴിയായിരുന്നു സാധാരണക്കാര്‍ക്ക് പണം ലഭിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം മുതല്‍ ബാങ്ക് അക്കൗണ്ട് വഴി ആക്കുകയായിരുന്നു. കിഴക്കന്‍ മേഖലയിലുള്ളവരാണ് അക്കൗണ്ട് എടുക്കാത്തവരില്‍ കൂടുതല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.